സമസ്ത: ഖുര്‍ആന്‍ പൊതുപരീക്ഷ 30ന്

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ജനറല്‍ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന അംഗീകൃത മദ്‌റസകളില്‍  അഞ്ച്, ഏഴ് ക്ലാസുകളിലെ ഖുര്‍ആന്‍ പൊതുപരീക്ഷ ഏപ്രില്‍ 30ന് ഞായറാഴ്ച നടക്കും.
കേരളത്തിന് പുറമെ തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, അന്തമാന്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ, സഊദി അറേബ്യ എന്നീ വിദേശരാഷ്ട്രങ്ങളിലുമായി 6842 സെന്ററുകളില്‍ വെച്ചാണ് പരീക്ഷ നടക്കുന്നത്. 26,404 മുഅല്ലിമീങ്ങളുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും. പരീക്ഷക്ക് വേണ്ട ക്രീമകരണങ്ങള്‍ ചെയ്യാന്‍ മദ്‌റസ കമ്മിറ്റി ഭാരവാഹികളോടും മുഅല്ലിംകളോടും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അഭ്യര്‍ത്ഥിച്ചു.
0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply