സമസ്ത: പൊതുപരീക്ഷ മൂല്യനിര്‍ണയത്തിന് ഇന്ന് മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

 

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2019 ഏപ്രില്‍ 13,14 തിയ്യതികളില്‍ നടത്തുന്ന പൊതുപരീക്ഷയുടെ ഉത്തരപേപ്പര്‍ പരിശോധനക്ക് കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള അധ്യാപകര്‍ക്ക് ഇന്ന് മുതല്‍ https://exam.samastha.info, www.samastha.info എന്നീ സൈറ്റുകളില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
പട്ടിക്കാട് ജാമിഅ നൂരിയ്യ, നന്തി ദാറുസ്സലാം, കരുവാരക്കുണ്ട് ദാറുന്നജാത്ത്, തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്‌ലാം, കുറ്റിക്കാട്ടൂര്‍ യമാനിയ്യ, കുണ്ടൂര്‍ മര്‍ക്കസുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യ, മടവൂര്‍ ജാമിഅ അശ്അരിയ്യ, മണ്ണാര്‍ക്കാട് ദാറുന്നജാത്ത്, ചേളാരി സമസ്താലയം എന്നീ ഒമ്പത് കേന്ദ്രങ്ങളില്‍ വെച്ചാണ് മൂല്യനിര്‍ണയം നടക്കുക. ഓണ്‍ലൈനായി അപേക്ഷിച്ച് പ്രിന്റ് എടുത്ത് മദ്‌റസ സെക്രട്ടറി, റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി എന്നിവര്‍ സാക്ഷ്യപ്പെടുത്തി 2019 മാര്‍ച്ച് 15ന് മുമ്പ് ഓഫീസില്‍ എത്തിക്കേണ്ടതാണ്.