Entries by admin@samastha.info

സമസ്ത: സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ: 92.53% വിജയം, റാങ്കുകള്‍ അധികവും പെണ്‍കുട്ടികള്‍ക്ക്

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ ഏപ്രില്‍ ഒന്ന്, രണ്ട് തിയ്യതികളിലും, വിദേശങ്ങളില്‍ മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന് തിയ്യതികളിലും നടത്തിയ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ രജിസ്തര്‍ ചെയ്ത 12,914 വിദ്യാര്‍ത്ഥികളില്‍ 12,720 പേര്‍ പരീക്ഷക്കിരുന്നതില്‍ 11,720 പേര്‍ വിജയിച്ചു (92.53 ശതമാനം). കേരളം, കര്‍ണാടക, കുവൈത്ത്, ഖത്തര്‍, സഊദി അറേബ്യ, അന്തമാന്‍ ദ്വീപ് എന്നിവിടങ്ങളിലായി 224 […]

സമസ്ത: ഖുര്‍ആന്‍ പൊതുപരീക്ഷ 30ന്

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ജനറല്‍ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന അംഗീകൃത മദ്‌റസകളില്‍  അഞ്ച്, ഏഴ് ക്ലാസുകളിലെ ഖുര്‍ആന്‍ പൊതുപരീക്ഷ ഏപ്രില്‍ 30ന് ഞായറാഴ്ച നടക്കും. കേരളത്തിന് പുറമെ തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, അന്തമാന്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ, സഊദി അറേബ്യ എന്നീ വിദേശരാഷ്ട്രങ്ങളിലുമായി 6842 സെന്ററുകളില്‍ വെച്ചാണ് പരീക്ഷ നടക്കുന്നത്. 26,404 മുഅല്ലിമീങ്ങളുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും. പരീക്ഷക്ക് വേണ്ട ക്രീമകരണങ്ങള്‍ ചെയ്യാന്‍ മദ്‌റസ കമ്മിറ്റി ഭാരവാഹികളോടും […]

മികച്ച മദ്‌റസകള്‍ക്ക് ബാപ്പു മുസ്‌ലിയാരുടെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു.

കോഴിക്കോട്:  മികച്ച മദ്‌റസകള്‍ക്ക് കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാരുടെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു. 1998 മുതല്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് സഹകാര്യദര്‍ശിയായും 2013 മുതല്‍ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച ബാപ്പു മുസ്‌ലിയാര്‍ കേരളത്തിനകത്തും പുറത്തും മദ്‌റസ പ്രസ്ഥാനം വ്യാപിപ്പിക്കുന്നതിനും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി മദ്‌റസ പഠനം കാര്യക്ഷമമാക്കുന്നതിലും മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. പാഠ്യപാഠ്യേതര രംഗങ്ങളിലെ മികവും മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളും മുന്‍നിര്‍ത്തിയാണ് […]

സമ്മതിദാനാവകാശം രാജ്യ നന്മക്കായി വിനിയോഗിക്കുക – സമസ്ത നേതാക്കള്‍

  കോഴിക്കോട്: ഏപ്രില്‍ 12ന് നടക്കുന്ന മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം രാജ്യനന്മക്കായി വിനിയോഗിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങളും ജനറല്‍സെക്രട്ടറി പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാരും വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോവുന്നത്. ഫാസിസം എല്ലാ മേഖലയിലും പിടിമുറുക്കുകയാണ്. ശരീഅത്ത് നിയമ പ്രകാരം ജീവിക്കാനുള്ള പൗരന്റെ അവകാശം ഹനിക്കാന്‍ ലക്ഷ്യമാക്കി ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള ഫാസിസ്റ്റ് നീക്കത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും, പാര്‍ലമെന്റില്‍ ന്യൂനപക്ഷങ്ങളുടെ അവകാശ […]

,

സമസ്ത: സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ  ഏപ്രില്‍ 1, 2ന്; 12,914 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന 207 മദ്‌റസകളില്‍ 2016 ഏപ്രില്‍ 2,3 തിയ്യതികളില്‍ നടത്തുന്ന അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലെ പൊതുപരീക്ഷയില്‍ അഞ്ചാം തരത്തില്‍ 223 സെന്ററുകളിലായി 6,607 വിദ്യാര്‍ത്ഥികളും, ഏഴാം തരത്തില്‍ 184 സെന്ററുകളിലായി 4,984 വിദ്യാര്‍ത്ഥികളും, പത്താം തരത്തില്‍ 64 സെന്ററുകളിലായി 1,262 വിദ്യാര്‍ത്ഥികളും, പ്ലസ്ടു ക്ലാസില്‍ പത്ത് സെന്ററുകളിലായി 61 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ആകെ 12,914 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. […]

,

സമസ്ത: സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ ചോദ്യപേപ്പര്‍ വിതരണം മാര്‍ച്ച് 30ന്

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ഏപ്രില്‍ 1, 2 തിയ്യതികളില്‍ നടത്തുന്ന സ്‌കൂള്‍ വര്‍ഷ പൊതുപരീക്ഷക്കുള്ള ചേദ്യപേപ്പര്‍ വിതരണവും സൂപ്രവൈസര്‍മാര്‍ക്കുള്ള പഠന ക്ലാസും കേരളത്തിലെ സെന്ററുകളില്‍ മാര്‍ച്ച് 30ന് വ്യാഴാഴ്ചയും മറ്റു സംസ്ഥാനങ്ങളില്‍ മാര്‍ച്ച് 31 വെള്ളിയാഴ്ചയും വൈകുന്നേരം 3 മണിക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടക്കും. 31ന് കേരളത്തില്‍ വാഹനപണിമുടക്ക് പ്രഖ്യാപിച്ചത് കൊണ്ടാണ് കേരളത്തിലെ സെന്ററുകളിലെ ചോദ്യപേപ്പര്‍ വിതരണവും ക്ലാസും 30 ലേക്ക് മാറ്റിയത്.

വിവാദ പാഠപുസതകം പിന്‍വലിക്കാമെന്ന് എസ്.കെ.എസ്.എസ്.എഫിനു വിസിയുടെ ഉറപ്പ്

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള അഫ്‌സലലുല്‍ ഉലമ പ്രിലിമിനറി പാഠപുസതകമായ കിതാബുല്‍ തൗഹീദ് പിന്‍വലിക്കാമെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിസി കെ. മുഹമ്മദ് ബഷീര്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പു നല്കി. മതവിരുദ്ധവും മതേതര സമൂഹത്തില്‍ എറേ തെറ്റിധാരണ ഉണ്ടാക്കുന്നതുമായ പാഠപുസതകം പിന്‍ വലിക്കണമെന്ന് ആവശ്യപെട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികള്‍ വിസിക്ക് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് വിവാദ പാഠപുസതകം പിന്‍ വലിക്കുന്ന കാര്യത്തില്‍ വിസി അന്തിമ തീരുമാനം അറിയിച്ചത്. എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികളായ അബ്ദു […]