Entries by ADMIN SAMASTHA WEB

ആറ് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം സമസ്ത മദ്‌റസകളുടെ എണ്ണം 9814 ആയി

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി ആറ് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9814 ആയി. ഗ്രീന്‍ വുഡ്‌സ് പബ്ലിക് സ്‌കൂള്‍ മദ്‌റസ – ആറാട്ട്കടവ് (കാസര്‍ഗോഡ്), നൂറുല്‍ ഇസ്‌ലാം ബ്രാഞ്ച് മദ്‌റസ – തോട്ടീക്കല്‍, ഏഴുംവയല്‍ (കണ്ണൂര്‍), മഅ്ദനുല്‍ ഉലൂം മദ്‌റസ – ചെങ്ങാനിക്കുണ്ട് (മലപ്പുറം), മദ്‌റസത്തുന്നൂര്‍ – കാക്കത്തോട്, മുനീറുല്‍ ഇസ്‌ലാം […]

സമസ്ത: സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു വിജയം 91.80%

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന് തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ രജിസ്തര്‍ ചെയ്ത 13,152 വിദ്യാര്‍ത്ഥികളില്‍ 12,847 പേര്‍ പരീക്ഷക്കിരുന്നതില്‍ 11,794പേര്‍ വിജയിച്ചു (91.80 ശതമാനം). കേരളം, കര്‍ണാടക, തമിഴ്‌നാട്, ലക്ഷ ദ്വീപ്, കുവൈത്ത്, ഖത്തര്‍, സഊദി അറേബ്യ എന്നിവിടങ്ങളിലായി 231 സെന്ററുകളിലാണ് പരീക്ഷ നടന്നത്. അഞ്ചാം ക്ലാസില്‍ […]

സമസ്ത കൈത്താങ്ങ് പദ്ധതിയുടെ വിജയത്തിന് വന്‍ ഒരുക്കങ്ങള്‍

കോഴിക്കോട്: സമസ്ത ദഅ്‌വത്തിനൊരു കൈത്താങ്ങ് രണ്ടാം ഘട്ട പദ്ധതിയുടെ വിജയത്തിന് വന്‍ ഒരുക്കങ്ങള്‍. ആത്മ സംസ്‌ക്കരണം, മഹല്ല് ശാക്തീകരണം, പ്രസിദ്ധീകരണ പ്രചാരണം, കേരളത്തിനു പുറത്ത് ആദര്‍ശ പ്രചാരണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ലക്ഷ്യമാക്കി 2015ല്‍ സമസ്ത ആവിഷ്‌കരിച്ച കൈത്താങ്ങ് പദ്ധതിയുടെ തുടര്‍ച്ചയാണ് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 2017 നവംബര്‍ 10ന് മഹല്ല്, മദ്‌റസകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന കൈത്താങ്ങ് പദ്ധതി ഫണ്ട് സമാഹരണം വന്‍വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രവര്‍ത്തകര്‍. ഇതിന് മേല്‍നോട്ടം വഹിക്കുന്നതിന് റെയ്ഞ്ച് […]

ആറ് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം സമസ്ത മദ്‌റസകളുടെ എണ്ണം 9766 ആയി

കോഴിക്കോട്:  സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം പുതുതായി ആറ് മദ്‌റസകള്‍ക്ക്  കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്തയുടെ കീഴിലുള്ള അംഗീകൃത മദ്‌റസകളുടെ എണ്ണം 9766 ആയി ഉയര്‍ന്നു. അന്‍സാറുല്‍ ഇസ്‌ലാം മദ്‌റസ – ബോട്ട്‌ജെട്ടി (കണ്ണൂര്‍), ബുസ്താനുല്‍ ഉലൂം മദ്‌റസ – ആലക്കപറമ്പ്, സ്വലാഹുദ്ദീന്‍ മദ്‌റസ – നെല്ലിക്കുത്ത് (മലപ്പുറം), നൂറുല്‍ യഖീന്‍ മദ്‌റസ – കാവില്‍ കടവ് (തൃശൂര്‍), അമല്‍മദ്‌റസത്തുല്‍ ബദറുല്‍ഹുദാ – പാലാഞ്ചേരി മുകള്‍, ദാറുസ്സലാം മദ്‌റസ […]

സമസ്ത ‘സേ’ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ജുലൈ 9 ന് നടത്തിയ ‘സേ’ പരീക്ഷയുടെയും മെയ് 6, 7 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ ഉത്തരപേപ്പര്‍ പുനര്‍മൂല്യനിര്‍ണയത്തിന്റെയും ഫലം പ്രസിദ്ധീകരിച്ചു. www.samastha.info,www.result.samastha.info എന്ന സൈറ്റില്‍ ഫലം ലഭ്യമാവും.

18 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം സമസ്ത മദ്‌റസകളുടെ എണ്ണം 9727 ആയി

കോഴിക്കോട്:  സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം പുതുതായി 18 മദ്‌റസകള്‍ക്ക്  കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്തയുടെ കീഴിലുള്ള അംഗീകൃത മദ്‌റസകളുടെ എണ്ണം 9727 ആയി ഉയര്‍ന്നു. ശാഫി ജുമാ മസ്ജിദ് & മദ്‌റസ – സിദ്ധാര്‍ത്ത് നഗര്‍ (ബാംഗ്ലൂര്‍), സിറാജുല്‍ മുസ്‌ലിമീന്‍ മദ്‌റസ – മലാംകുന്ന്, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ – ബെളൂറടുക്ക, ബുസ്താനുല്‍ ഉലൂം ശംസുല്‍ ഉലമാ സ്മാരക മദ്‌റസ – പേരാല്‍, സുബൈറുബ്‌നു അല്‍അവ്വാം മദ്‌റസ […]

ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ശില്‍പശാല തുടങ്ങി

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ത്രിദിന ശില്‍പശാല തുടങ്ങി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ.സി. അഹ്മദ് കുട്ടി മൗലവി, കെ.എച്ച്. കോട്ടപ്പുഴ പ്രസംഗിച്ചു. പാഠ്യപദ്ധതി പരിഷ്‌കരണം, മദ്‌റസ ശാക്തീകരണം, പരിശോധന കാര്യക്ഷമത, സമസ്ത 100-ാം വാര്‍ഷിക പദ്ധതികള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനും 2017-18 വര്‍ഷത്തെ കര്‍മ്മ പദ്ധതികള്‍ […]

റംസാന്‍ അവധി കഴിഞ്ഞ് മദ്‌റസകള്‍ ജൂലൈ 4ന് തുറക്കും

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള മദ്‌റസകള്‍ റംസാന്‍ അവധി കഴിഞ്ഞ് ജൂലൈ 4ന് ചൊവ്വാഴ്ച തുറന്ന് പ്രവര്‍ത്തിക്കും. കേരളത്തിനകത്തും പുറത്തും സമസ്തയുടെ അംഗീകാരമുള്ള 9709 മദ്‌റസകളിലെ 12 ലക്ഷത്തോളം കുട്ടികളാണ് ചൊവ്വാഴ്ച മദ്‌റസകളിലെത്തുക. പുതിയ അദ്ധ്യയന വര്‍ഷം കൂടുതല്‍ കാര്യക്ഷമമാക്കാനും പഠന നിലവാരം മെച്ചപ്പെടുത്താനും വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പാക്കിയ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ തുടര്‍ച്ചയായി ഈ വര്‍ഷം 4, 5 ക്ലാസുകളിലെയും എല്‍.കെ.ജി, യു.കെ.ജി ക്ലാസുകളിലെയും മുഴുവന്‍ […]

സമസ്ത: പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു: വിജയം 94.45% ഒന്നൊഴികെ റാങ്കുകള്‍ മുഴുവനും പെണ്കു്ട്ടികള്ക്ക്

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2017 മെയ് 6, 7 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപ്, അന്തമാന്‍, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ, സഊദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലെ 9698 മദ്‌റസകളില്‍ അഞ്ച്, ഏഴ്. പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടന്നത്. ആകെ രജിസ്തര്‍ ചെയ്തിരുന്ന 2,23,151 വിദ്യാര്‍ത്ഥികളില്‍ 2,18,182 പേരാണ് പരീക്ഷക്കിരുന്നത്. ഇതില്‍ 2,06,082 പേര്‍ വിജയിച്ചു (94.45%). അഞ്ചാം […]

സമസ്ത പൊതുപരീക്ഷാ ഫലം 13-06-2017 പ്രഖ്യാപിക്കും

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മെയ് 6, 7 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. സമസ്ത  പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ വെച്ച് നടത്തുന്ന പത്രസമ്മേളനത്തിലാണ് ഫലപ്രഖ്യാപനം നടത്തുക. ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന പരീക്ഷ ബോര്‍ഡ് യോഗം ഫല പ്രഖ്യാപനത്തിന് അന്തിമ രൂപം നല്‍കി. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്കുള്ള സേ പരീക്ഷക്ക് ഈ വര്‍ഷം മുതല്‍ ഖുര്‍ആന്‍ കൂടി ഉള്‍പ്പെടുത്താനും അടുത്ത അദ്ധ്യയന […]