Entries by ADMIN SAMASTHA WEB

ചോദ്യപേപ്പര്‍ വിതരണം 5ന്

ചേളാരി: മെയ് 6, 7 തിയ്യതികളില്‍ നടക്കുന്ന പൊതുപരീക്ഷയുടെ ചോദ്യപേപ്പര്‍ വിതരണവും സൂപ്രവൈസര്‍മാര്‍ക്കുള്ള പരിശീലനവും 5ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. പൊതുപരീക്ഷക്ക് നിയോഗിക്കപ്പെട്ട സൂപ്രവൈസര്‍മാര്‍ കൃത്യസമയത്ത് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തണമെന്നും, പരീക്ഷ നടത്തിപ്പിന് വേണ്ട എല്ലാ സൗകര്യങ്ങളും മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍ ചെയ്തുകൊടുക്കണമെന്നും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു.

സമസ്ത: പൊതുപരീക്ഷ മെയ് 6, 7ന് 2,23,151 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടക്കുന്ന പൊതുപരീക്ഷ 6, 7 തിയ്യതികളില്‍ നടക്കും. 9698 മദ്‌റസകളില്‍ നിന്ന് 2,23,151 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ. കേരളത്തിന് പുറമെ തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, അന്തമാന്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും, മലേഷ്യ, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, സഊദി അറേബ്യ എന്നീ വിദേശരാഷ്ട്രങ്ങളിലുമായി 6842 സെന്ററുകളാണ് പൊതുപരീക്ഷക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്. അഞ്ചാം തരത്തില്‍ 52,935 ആണ്‍കുട്ടികളും, 51,815 പെണ്‍കുട്ടികളുമുള്‍പ്പെടെ 1,04,750 […]