സമസ്ത: സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ ഏപ്രില്‍ 1, 2ന്; 12,914 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന 207 മദ്‌റസകളില്‍ 2016 ഏപ്രില്‍ 2,3 തിയ്യതികളില്‍ നടത്തുന്ന അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലെ പൊതുപരീക്ഷയില്‍ അഞ്ചാം തരത്തില്‍ 223 സെന്ററുകളിലായി 6,607 വിദ്യാര്‍ത്ഥികളും, ഏഴാം തരത്തില്‍ 184 സെന്ററുകളിലായി 4,984 വിദ്യാര്‍ത്ഥികളും, പത്താം തരത്തില്‍ 64 സെന്ററുകളിലായി 1,262 വിദ്യാര്‍ത്ഥികളും, പ്ലസ്ടു ക്ലാസില്‍ പത്ത് സെന്ററുകളിലായി 61 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ആകെ 12,914 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
2016ലെ പൊതുപരീക്ഷയില്‍ രജിസ്തര്‍ ചെയ്തതിനേക്കാള്‍ 38 സെന്ററുകളും 988 വിദ്യാര്‍ത്ഥികളും ഈ വര്‍ഷം വര്‍ദ്ദിച്ചിട്ടുണ്ട്. സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ മാര്‍ച്ച് 31, ഏപ്രില്‍ 1 തിയ്യതികളിലാണ് പൊതുപരീക്ഷ.
പരീക്ഷാ നടത്തിപ്പിന് 26 സൂപ്രണ്ടുമാരെയും 384 സൂപ്രവൈസര്‍മാരെയും നിയമിച്ചിട്ടുണ്ട്. കേന്ദ്രീകൃത മൂല്യനിര്‍ണ്ണയത്തിന് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയ പരിശോധകരെയും തെരഞ്ഞെടുത്തിട്ടുണ്ട്.
പരീക്ഷാ സര്‍ക്കുലറുകളും സമയവിവരപട്ടികയും ഖുര്‍ആന്‍ പരീക്ഷാ ഹാജര്‍ പട്ടികയും സൂപ്രവൈസര്‍ നിയമന അറിയിപ്പുകളും അതാത് സെന്ററുകളിലേക്ക് തപാല്‍ മുഖേനെ അയച്ചുകൊടുത്തിട്ടുണ്ടെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു

മികച്ച മദ്‌റസകള്‍ക്ക് ബാപ്പു മുസ്‌ലിയാരുടെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു.
കോഴിക്കോട്:  മികച്ച മദ്‌റസകള്‍ക്ക് കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാരുടെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു.
1998 മുതല്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് സഹകാര്യദര്‍ശിയായും 2013 മുതല്‍ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച ബാപ്പു മുസ്‌ലിയാര്‍ കേരളത്തിനകത്തും പുറത്തും മദ്‌റസ പ്രസ്ഥാനം വ്യാപിപ്പിക്കുന്നതിനും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി മദ്‌റസ പഠനം കാര്യക്ഷമമാക്കുന്നതിലും മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. പാഠ്യപാഠ്യേതര രംഗങ്ങളിലെ മികവും മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളും മുന്‍നിര്‍ത്തിയാണ് അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുക.
പുതുതായി രണ്ട് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. മദ്‌റസത്തുല്‍ അസീസിയ്യ - ഹോണിഗസന്ദ്ര (ബാംഗ്ലൂര്‍), തഅ്‌ലീമുല്‍ ഉലൂം ബ്രാഞ്ച് മദ്‌റസ - കോണത്തുംകുഴിപുറായ് (മലപ്പുറം). ഇതോടെ സമസ്തയുടെ കീഴിലുള്ള അംഗീകൃത മദ്‌റസകളുടെ എണ്ണം 9701 ആയി ഉയര്‍ന്നു.
പ്രസിഡന്റ് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, കെ.ടി. ഹംസ മുസ്‌ലിയാര്‍, എം.എം. മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ. ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, ഹാജി. കെ. മമ്മദ് ഫൈസി, വി. മോയിമോന്‍ ഹാജി, എം.സി. മായിന്‍ ഹാജി, ടി.കെ. ഇബ്രാഹീം കുട്ടി മുസ്‌ലിയാര്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
സമസ്ത: പൊതുപരീക്ഷ അറിയിപ്പ്

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ 2017 മെയ് 6, 7 തിയ്യതികളില്‍ നടക്കുന്ന പൊതുപരീക്ഷയില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികളില്‍ മെയ് 7ന് നടക്കുന്ന 'നീറ്റ്' പരീക്ഷ എഴുതുന്നവരുന്നുണ്ടെങ്കില്‍ ആ വിവരം ബന്ധപ്പെട്ട മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍ ഏപ്രില്‍ 28നകം ചെയര്‍മാന്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ്, സമസ്താലയം, ചേളാരി, പി.ഒ. തേഞ്ഞിപ്പലം - 673636, മലപ്പുറം ജില്ല. ഫോണ്‍ നമ്പര്‍: 0494 2400256, 2401262. ഇ-മെയില്‍: samasthalayam@gmail.com എന്ന വിലാസത്തില്‍ അറിയിക്കേണ്ടതാണെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

 

Demo Content

 

Demo Content

 

Demo Content

 

Demo Content

 

Demo Content

 

Demo Content

 

Demo Content

 

Demo Content

 

Demo Content

 

Demo Content

 

Demo Content