,

സമസ്ത: സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ ചോദ്യപേപ്പര്‍ വിതരണം മാര്‍ച്ച് 30ന്

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ഏപ്രില്‍ 1, 2 തിയ്യതികളില്‍ നടത്തുന്ന സ്‌കൂള്‍ വര്‍ഷ പൊതുപരീക്ഷക്കുള്ള ചേദ്യപേപ്പര്‍ വിതരണവും സൂപ്രവൈസര്‍മാര്‍ക്കുള്ള പഠന ക്ലാസും കേരളത്തിലെ സെന്ററുകളില്‍ മാര്‍ച്ച് 30ന് വ്യാഴാഴ്ചയും മറ്റു സംസ്ഥാനങ്ങളില്‍ മാര്‍ച്ച് 31 വെള്ളിയാഴ്ചയും വൈകുന്നേരം 3 മണിക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടക്കും. 31ന് കേരളത്തില്‍ വാഹനപണിമുടക്ക് പ്രഖ്യാപിച്ചത് കൊണ്ടാണ് കേരളത്തിലെ സെന്ററുകളിലെ ചോദ്യപേപ്പര്‍ വിതരണവും ക്ലാസും 30 ലേക്ക് മാറ്റിയത്.