സമസ്ത പൊതുപരീക്ഷാ ഫലം 13-06-2017 പ്രഖ്യാപിക്കും
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മെയ് 6, 7 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. സമസ്ത പരീക്ഷാ ബോര്‍ഡ് ചെയര്മാന് എം.ടി. അബ്ദുല്ല മുസ്ലിയാര് കോഴിക്കോട് പ്രസ്ക്ലബ്ബില്‍ വെച്ച് നടത്തുന്ന പത്രസമ്മേളനത്തിലാണ് ഫലപ്രഖ്യാപനം നടത്തുക. ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന പരീക്ഷ ബോര്‍ഡ് യോഗം ഫല പ്രഖ്യാപനത്തിന് അന്തിമ രൂപം നല്കി. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്കുള്ള സേ പരീക്ഷക്ക് ഈ വര്‍ഷം മുതല്‍ ഖുര്‍ആന്‍ കൂടി ഉള്‍പ്പെടുത്താനും അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ റാങ്കിന് പകരം ടോപ് സ്കോറര്‍ പദവി ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മെയ് 6, 7 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. സമസ്ത പരീക്ഷാ ബോര്‍ഡ് ചെയര്മാന് എം.ടി. അബ്ദുല്ല മുസ്ലിയാര് കോഴിക്കോട് പ്രസ്ക്ലബ്ബില്‍ വെച്ച് നടത്തുന്ന പത്രസമ്മേളനത്തിലാണ് ഫലപ്രഖ്യാപനം നടത്തുക. ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന പരീക്ഷ ബോര്‍ഡ് യോഗം ഫല പ്രഖ്യാപനത്തിന് അന്തിമ രൂപം നല്കി. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്കുള്ള സേ പരീക്ഷക്ക് ഈ വര്‍ഷം മുതല്‍ ഖുര്‍ആന്‍ കൂടി ഉള്‍പ്പെടുത്താനും അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ റാങ്കിന് പകരം ടോപ് സ്കോറര്‍ പദവി ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ചെയര്മാന് എം.ടി. അബ്ദുല്ല മുസ്ലിയാര് അദ്ധ്യക്ഷത വഹിച്ചു. സി.കെ.എം. സാദിഖ് മുസ്ലിയാര്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എ.വി. അബ്ദുറഹ്മാന് മുസ്ലിയാര് നന്തി, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം പ്രസംഗിച്ചു. വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍ സ്വാഗതവും മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു. .
Leave a Reply
Want to join the discussion?Feel free to contribute!