MAHALLU REGISTRATION

മഹല്ല് കമ്മിറ്റിയെ സൊസൈറ്റീസ് ആക്ട് പ്രകാരവും (കൃത്യമായി തയ്യാറാക്കിയ  നിയമാവലി, മെമറോണ്ടം എന്നിവയുടെ അടിസ്ഥാനത്തില്‍) മഹല്ലിന്റെ സ്ഥാപനങ്ങളെയും വഖ്ഫ് മുതലുകളെയും വഖ്ഫ് ബോര്‍ഡിലും മഹല്ലിനെ എസ്.എം.എഫിലും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മഹല്ല് പ്രവര്‍ത്തനങ്ങള്‍ക്ക് ആധികാരികത ഉണ്ടാവാനും  സമസ്തയുടെ ആശയാദര്‍ശങ്ങളിലൂടെ തന്നെ മുന്നോട്ട് പോവാനും വഖ്ഫ് സ്വത്തുകള്‍ അന്യാധീനപ്പെടാതെ സൂക്ഷിക്കാനും രജിസ്‌ട്രേഷന്‍ മുഖേനെ സാധിക്കുന്നു.

MASLAHATH COMMITTEE

മഹല്ലിലെ ജനങ്ങളുടെ വ്യക്തിപരവും,കുടുംബ പരവും, സാമൂഹികവുമായ പ്രശ്‌നങ്ങള്‍ക്ക് സത്യസന്ധമായും നീതി പൂര്‍വ്വമായുമുള്ള പരിഹാരം കാണാന്‍ മഹല്ല് കമ്മിറ്റിക്ക് കീഴില്‍ തന്നെ മസ്‌ലഹത്ത് കമ്മിറ്റി രൂപീകരിക്കണം. ജനകീയ പ്രശ്‌നങ്ങള്‍ക്ക് നീതീ പൂര്‍വ്വമായ പരിഹാരം കാണുന്നതിലൂടെ കുടുംബങ്ങള്‍ തമ്മിലുള്ള അകല്‍ച്ച ഒഴിവാക്കാനും അനാവശ്യമായ കോടതി വ്യവഹാരങ്ങള്‍ ഒഴിവാക്കാനും മഹല്ലിലെ ജനങ്ങളെ ഐക്യപ്പെടുത്താനും സാധിക്കും.

MAHALLU SURVEY

മഹല്ലിന്റെ സാമൂഹികവും സാംസ്‌കാരികവും വൈജ്ഞാനികവും സാമ്പത്തികവുമായ അവസ്ഥമനസ്സിലാക്കാന്‍ മഹല്ല് സെന്‍സസ് (വിവര ശേഖരണം) നടത്തേണ്ടതുണ്ട്. മഹല്ല് സ്‌ക്വാഡിന്റെ സഹായത്തോടെ നടത്തുന്ന സെന്‍സസില്‍ മതപരമായും ഭൗതികപരമായും മഹല്ലിലെ ജനങ്ങളുടെ പ്രത്യേകിച്ച് നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസപരമായ അവസ്ഥമനസ്സിലാക്കാന്‍ കഴിയും. മഹല്ലിലെ നിര്‍ധനരായ രോഗികളെ കുറിച്ചും, വിധവകള്‍, അവിവാഹിതര്‍ എന്നീ വിഭാഗങ്ങളെ കുറിച്ചും അറിയാന്‍ സാധിക്കുന്നു. സെന്‍സസിന്റെ കൃത്യമായ റിപ്പോര്‍ട്ട് മഹല്ല് ജനറല്‍ ബോഡി മുമ്പാകെ സമര്‍പ്പിക്കുകയും നിലവിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും പോരായ്മകള്‍ നികത്തുകയും വേണം.


MASLAHATH COMMITTEE

മഹല്ലിലെ ജനങ്ങളുടെ വ്യക്തിപരവും,കുടുംബ പരവും, സാമൂഹികവുമായ പ്രശ്‌നങ്ങള്‍ക്ക് സത്യസന്ധമായും നീതി പൂര്‍വ്വമായുമുള്ള പരിഹാരം കാണാന്‍ മഹല്ല് കമ്മിറ്റിക്ക് കീഴില്‍ തന്നെ മസ്‌ലഹത്ത് കമ്മിറ്റി രൂപീകരിക്കണം. ജനകീയ പ്രശ്‌നങ്ങള്‍ക്ക് നീതീ പൂര്‍വ്വമായ പരിഹാരം കാണുന്നതിലൂടെ കുടുംബങ്ങള്‍ തമ്മിലുള്ള അകല്‍ച്ച ഒഴിവാക്കാനും അനാവശ്യമായ കോടതി വ്യവഹാരങ്ങള്‍ ഒഴിവാക്കാനും മഹല്ലിലെ ജനങ്ങളെ ഐക്യപ്പെടുത്താനും സാധിക്കും.

HELP DESK

ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളിലൂടെ മഹല്ലിലെ ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും ഇതര ഏജന്‍സികളില്‍നിന്നും (ന്യൂനപക്ഷക്ഷേമ വിഭാഗം, വഖ്ഫ് ബോര്‍ഡ, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍, ദുരിതാശ്വാസ നിധി, വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ സ്‌കോളര്‍ഷിപ്പുകള്‍) ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ നേടിയെടുക്കാനും മഹല്ലിന്റെ നാനോന്മുഖമായ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും ഹെല്‍പ് ഡെസ്‌കിലൂടെ സാധിക്കുന്നു.
വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മഹല്ല്കമ്മിറ്റിക്കു കീഴിലുള്ള ഹെല്‍പ് ഡെസ്‌ക് നേതൃത്വം നല്‍കുന്നത് മഹല്ലിലെ ജനങ്ങള്‍ക്ക് വിവിധ ആനുകൂല്യങ്ങളുടെ പ്രയോജനം ലഭിക്കുന്നതോടൊപ്പം മഹല്ലിനെ കുറച്ചും കമ്മിറ്റിയെ കുറിച്ചും ജനങ്ങള്‍ക്ക് പോസിറ്റീവ് സമീപനം വളരാനും സഹായിക്കും.ഭാവിയില്‍ മഹല്ലിന്റെ വളര്‍ച്ചക്ക് മുതല്‍കൂട്ടാവുകയും ചെയ്യും.

SUNDOOQ

ഉദ്ദേശ്യങ്ങള്‍
*സാമ്പത്തിക പ്രയാസമനുഭവിക്കുന്നവര്‍ക്ക് പലിശ രഹിത വായ്പ നല്‍കുക.
*വ്യക്തികള്‍ക്കിടയില്‍ പരസ്പര സഹായ മനസ്‌കതയും സഹകരണ മനോഭാവവും വളര്‍ത്തിയെടുക്കുക.
*വ്യക്തികള്‍ക്കിടിയില്‍ ഹലാലായ സമ്പാദ്യ ശീലവും സാമ്പത്തിക അച്ചടക്കവും വളര്‍ത്തിയെടുക്കുക.
*പലിശ രഹിത നിക്ഷേപങ്ങള്‍ക്ക് വേദിയൊരുക്കുക.


SWADESHI DARS

15 വയസ്സ് പൂര്‍ത്തിയായ സ്വദേശികളായ ആണ്‍ കുട്ടികള്‍ക്ക് സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി മഹല്ല് കമ്മിറ്റിയുടെ കീഴില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്വദേശി ദര്‍സ്.
ലക്ഷ്യം
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മതബോധം വളര്‍ത്തുക.
ഇസ്‌ലാമിക വ്യക്തിത്വങ്ങളും, ശീലങ്ങളും പരിശീലിക്കുക.
നിസ്‌കാരം, ദുആ, മൗലൂദ് തുടങ്ങിയവക്ക് നേതൃത്വം നല്‍കാനുള്ള ശേഷിയുണ്ടാക്കുക
പാരായണ നിയമങ്ങള്‍ അനുസരിച്ച് കൊണ്ട് ഖുര്‍ആന്‍് ഓതാന്‍ പരിശീലിപ്പിക്കുക.
നിത്യജീവിതവുമായി ബന്ധപ്പെട്ട ഫിഖ്ഹ് മസ്അലകള്‍, ഹദീസ്, സ്വഭാവ സംസ്‌കരണം ,വിശ്വാസ പരമായ കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലുള്ള അടിസ്ഥാനപരമായ വിവരങ്ങള്‍ പഠിപ്പിക്കുക.
ദഅവീ പ്രവര്‍ത്തനങ്ങള്‍ പരിശീലിപ്പിക്കുക.
മത, സാമൂഹിക രംഗത്ത് നേതൃത്വം നല്‍കാന്‍ പ്രാപ്തരാക്കുക.
3 വര്‍ഷത്തെ ദര്‍സ് പഠനം പൂര്‍ത്തിയാക്കുന്നതോടാപ്പം ്രൈടനിംഗ് സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസബോര്‍ഡിന്റെ കീഴില്‍ മുഅല്ലിം ്രൈടനിംഗ് കോഴ്‌സ്, ഹിസ്ബ്, എന്നിവയിലൂടെ മതാധ്യാപകരെ വാര്‍ത്തെടുക്കുക.

PRE MARITAL CERTIFICATE COURSE

'വഴി നടത്താം വരും തലമുറയെ' 'കൈകോര്‍ക്കാം കരുത്തുറ്റ ഭാവിക്കായി'
വിവാഹ മുന്നൊരുക്ക പരിശീലനം
അറിവിനപ്പുറം തിരിച്ചറിവ് നല്‍കാന്‍, ദാമ്പത്യ കുടുംബ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മതത്തിന്റെ കാഴ്ച്ചപ്പാടോടെയും മന ശാസ്ത്ര വിവരങ്ങളുടെ പിന്‍ബലത്തോടെയും 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 6 ക്ലാസ്സുകളിലായി നൂതന ദൃശ്യ സംവിധാനത്തിന്റെ സഹായത്തോടെ നല്‍കി വരുന്നു.
1. കോഴ്‌സ് സമയം, കാലാവധി
രണ്ട് / മൂന്ന് മാസകാലാവധിയില്‍ 3 മണിക്കൂറിന്റെ 7 മൊഡ്യൂളുകള്‍
വെക്കേഷന്‍ സമയങ്ങളില്‍ നാലോ അഞ്ചോ ദിവസങ്ങള്‍ കൊണ്ട് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ അവസരമുണ്ട്
നടത്തിപ്പുസമയം അതാതു മഹല്ലുകള്‍ക്ക് തീരുമാനിക്കാം
പഠിതാക്കളുടെ കുറഞ്ഞ എണ്ണം 30 കൂടിയത് 50
30 എണ്ണം ഒരു മഹല്ലില്‍ തികയാത്ത പക്ഷം അടുത്ത ഒന്നിലധികം മഹല്ലുകള്‍ യോജിച്ചോ പഞ്ചായത്തിലോ നടത്തണം.
ആണ്‍/പെണ്‍ വേറെ വേറെയായിരിക്കും കോഴ്‌സുകള്‍ നടത്തപ്പെടുന്നത്
2. നിബന്ധനകള്‍
ആണ്‍ കുട്ടികള്‍ക്ക് 21 വയസ്സ് തികയണം (അവിവാഹിതര്‍)
പെണ്‍ കുട്ടികള്‍ക്ക് 16 വയസ്സ് തികയണം (അവിവാഹിതര്‍)
സംസ്ഥാന ഓഫീസിലേക്ക് രജിസ്‌ട്രേഷന്‍ & സര്‍ട്ടിഫിക്കറ്റ് തുകയായി ഓരോ സെന്ററും 600 രൂപ അടക്കണം
ഓരോ സെന്ററിലും കോഴ്‌സ് പൂര്‍ത്തിയാക്കാനാവശ്യമായ തുക കുട്ടികളില്‍ നിന്ന് ഫീസ് ഇനത്തിലോ മറ്റ് യുക്തമായ ഇനത്തിലോ കണ്ടെത്താവുന്നതാണ്.
കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് എസ്.എം.എഫ് സംസ്ഥാന കമ്മിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.
ഓരോ സെന്ററിലേയും കോഴ്‌സ് പൂര്‍ത്തിയാക്കുന്ന മുറക്ക് പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാം
വിദഗ്ദരായ ആര്‍പിമാരെ ജില്ലാ കമ്മിറ്റി മുഖാന്തരം നിയമിക്കപ്പെടുന്നതാണ്.

PARENTING COURSE

സന്താനങ്ങള്‍ ജീവിതത്തിന്റെ അലങ്കാരമാണെന്ന് വിശേഷിപ്പിച്ച പരിശുദ്ധ ഖുര്‍ആന്‍ അവരെ കണ്‍കുളിര്‍മ്മയാക്കാനായി പ്രാര്‍ത്ഥിക്കുന്നത് സത്യ വിശ്വാസിയുടെ സ്വഭാവമായാണ് പരിചയപ്പെടുത്തിയത്. വിവാഹത്തിലൂടെ കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ദമ്പതിമാര്‍ക്ക് രക്ഷാകര്‍തൃത്വമെന്ന ഗൗരവമായ ഉത്തരവാദിത്വമാണ് അല്ലാഹു ഏല്‍പ്പിച്ചിരിക്കുന്ന എന്ന ഖുര്‍ആന്‍ വചനത്തിന്റെ വ്യഖ്യാനത്തില്‍ സന്താന പരിപാലനം നിര്‍ബന്ധ ബാധ്യതയാണെന്ന് വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌നേഹപൂര്‍വ്വമായ സഹവര്‍ത്തിത്വത്തോടെയും സമയോചിതമായ ഇടപെടലിലൂടെയും സന്താനങ്ങളുടെ സ്വഭാവ രൂപീകരണത്തില്‍ ക്രിയാത്മകമായി തന്റെ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നിടത്താണ് ഒരു രക്ഷിതാവിന്റെ വിജയം നിലകൊള്ളുന്നത്. എന്നാല്‍ സമുദാത്തിന്റെ അവസ്ഥ ആശങ്കാജനകമാണ്. മക്കളുടെ വഴിപിഴച്ച വളര്‍ച്ചക്ക് കാരണം മാതാപിതാക്കളുടെ അശ്രദ്ധമായ പരിപാലനമാണെന്നതില്‍ സംശയമില്ല.
അജ്ഞരായ മാതാവില്‍ നിന്നാണ് സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുന്ന മക്കള്‍ പിറക്കുന്നത്. കുട്ടികളുടെ അതിനിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുന്ന മാതാപിതാക്കളുടെ ഭാഗത്ത് നിന്നുള്ള വീഴ്ചകള്‍ സമൂഹത്തിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. സമ്പൂര്‍ണ്ണ ജീവിത വ്യവസ്ഥിതിയായ വിശുദ്ധ ഇസ്‌ലാം സന്താന പരിപാലനത്തിന്റെ നല്ല പാഠങ്ങള്‍ പരിചയപ്പെടുത്തുന്നുണ്ട്. അതിനെ പ്രായോഗിക വല്‍ക്കരിക്കാനുള്ള പരിശീലനം സമുദായത്തിനു നല്‍കുകയെന്ന മഹത്തായ ദൗത്യവുമായി മുന്നിട്ടിറങ്ങുകയാണ് പാരന്റിംഗ് കോഴ്‌സിലൂടെ സുന്നി മഹല്ല് ഫെഡറേഷന്‍. അതോടൊപ്പം കാലോചിതവും ശാസ്ത്രീവുമായ അറിവുകള്‍ സമന്വയിപ്പിച്ച് പുതുയുഗ പാരന്റിംഗ് എങ്ങനെ സാധ്യമാക്കാമെന്നും പഠിപ്പിക്കുകയാണ്. സമുദായത്തിന്റെ നല്ല നാളെയെ സൃഷ്ടിക്കാന്‍ ഈ കോഴ്‌സിലൂടെ സാധ്യമാവട്ടേയെന്ന് നമുക്ക് പ്രത്യാശിക്കാം. പ്രാര്‍ത്ഥിക്കാം.....
കോഴ്‌സിന്റെ ലക്ഷ്യം
സന്താനപരിപാലനത്തെ കുറിച്ചുള്ള പ്രായോഗിക പാഠങ്ങള്‍ പകര്‍ന്നു നല്‍കുക
ഇസ്‌ലാമികപരമായ കാഴ്ചപ്പാടുകള്‍ പരിചയപ്പെടുത്തുക
സന്താന പരിപാലനത്തെ കുറിച്ച് അവബോധമുള്ള രക്ഷിതാക്കളെ സൃഷ്ടിക്കുക
കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ച, ആരോഗ്യം എന്നിവ ഉറപ്പ് വരുത്തുക
സംസ്‌കാര സമ്പന്നരും ക്രിയാത്മകരുമായ ഭാവി തലമുറയെ വാര്‍ത്തെടുക്കുക
പഠന മേഖലകള്‍
ഓറിയന്റേഷനടക്കം നാല് ക്ലാസുകള്‍
1. ആരാണ് രക്ഷിതാവ് *രക്ഷിതാവായ ഞാന്‍ മാറണം *സമകാലിക പ്രശ്‌നങ്ങള്‍ *സൈബര്‍ ലോകം
*ഒളിച്ചോട്ടം, ലഹരി ഫാഷന്‍ *പോസിറ്റീവ് മാതൃകകള്‍
2. വിവാഹം മുതല്‍ പ്രസവം വരെ * സന്തുഷ്ട കുടുംബം * കുട്ടി ജനിക്കുന്നു * ഗര്‍ഭിണികള്‍ ശ്രദ്ധിക്കേ ണ്ടത് * വീട്ടിലെ സഹചര്യം *
3. പ്രസവം മുതല്‍ കൗമാരം വരെ * പ്രസവാനന്തര കാര്യങ്ങള്‍ * കുട്ടികളുടെ ചലനങ്ങള്‍ * ശാരീരിക മാനസിക വളര്‍ച്ച * പോസിറ്റീവ് സ്‌ട്രോക്ക് * സെല്‍ഫെസ്റ്റീം * ധാര്‍മ്മിക പരിശീലനം
4. കൗമാര പ്രായം * ശാരീരിക മാനസിക വളര്‍ച്ച * കൗമാര പ്രശ്‌നങ്ങളും പരിഹാരങ്ങളും * ടി.എ യുടെ ബൈസിക് പഠനം
അഡ്വാന്‍സ്ഡ് കോഴ്‌സ്
ആകെ അഞ്ച് ക്ലാസുകള്‍:
1. ഗര്‍ഭാവസ്ഥയിലുള്ള സമയം
2. ശൈശവം - പ്രസവം മുതല്‍ രണ്ട് വയസ്സ് വരെ
3. പ്രാഥമിക ബാല്യം, 2-6
4. ബാല്യം 7-11, പ്രാഥമിക കൗമാരം 11-14
5. കൗമാര കാലഘട്ടം 14-21