വിവാദ പാഠപുസതകം പിന്‍വലിക്കാമെന്ന് എസ്.കെ.എസ്.എസ്.എഫിനു വിസിയുടെ ഉറപ്പ്

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള അഫ്‌സലലുല്‍ ഉലമ പ്രിലിമിനറി പാഠപുസതകമായ കിതാബുല്‍ തൗഹീദ് പിന്‍വലിക്കാമെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിസി കെ. മുഹമ്മദ് ബഷീര്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പു നല്കി. മതവിരുദ്ധവും മതേതര സമൂഹത്തില്‍ എറേ തെറ്റിധാരണ ഉണ്ടാക്കുന്നതുമായ പാഠപുസതകം പിന്‍ വലിക്കണമെന്ന് ആവശ്യപെട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികള്‍ വിസിക്ക് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് വിവാദ പാഠപുസതകം പിന്‍ വലിക്കുന്ന കാര്യത്തില്‍ വിസി അന്തിമ തീരുമാനം അറിയിച്ചത്. എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികളായ അബ്ദു റഹീം ചുഴലി, റഷീദ് ഫൈസി വെള്ളായിക്കോട്, പ്രൊഫ. ടി. അബ്ദുല്‍ മജീദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply