കോഴിക്കോട് :കോവിഡ് -19 നിയന്ത്രണം ആരാധനാലയങ്ങൾക്ക് ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ടു സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാരും മുഖ്യ മന്ത്രി പിണറായി വിജയന് കത്തയച്ചു.
കോവിഡ് -19 നിയന്ത്രണങ്ങളിൽ പലകാര്യങ്ങൾക്കും ഘട്ടം ഘട്ടമായി ഇളവുകൾ ഇളവുകൾ അനുവദിച്ചു വരുന്നുണ്ട്. നേരത്തെ ഇളവ് അനുവദിച്ചപ്പോൾ സ്വീകരിച്ച മാതൃക പിന്തുടർന്ന് കോവിഡ് പ്രോട്ടൊക്കോൾ പൂർണ്ണമായും പാലിച്ച് പള്ളികളിൽ ആരാധന നടത്താൻ അനുമതി ഉണ്ടാവണമെന്ന് ഇരുവരും ചേർന്ന് മുഖ്യ മന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.