സമസ്ത പൊതുപരീക്ഷ: സേ പരീക്ഷ, സ്പെഷ്യല്‍ പരീക്ഷ, പുനഃപരിശോധന ഫലം പ്രഖ്യാപിച്ചു

ചേളാരി : 2021 ഏപ്രിൽ രണ്ട്, മൂന്ന് തിയ്യതികളിൽ വിദേശങ്ങളിലും 3,4 തിയ്യതികളിൽ ഇന്ത്യയിലും നടത്തിയ സമസ്ത മദ്റസ പൊതുപരീക്ഷയിൽ കോവിഡ് മൂലം പങ്കെടുക്കാന്‍ സാധിക്കാതെ വന്നവര്‍‌ക്കും, ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ജൂണ്‍ 12,13 തിയ്യതികളി‍ല്‍ നടത്തിയ പരീക്ഷകളുുടെ ഫലവും, പുനഃപരിശോധനക്ക് അപേക്ഷിച്ചവരുടെ ഫലവും പ്രഖ്യാപിച്ചു.
അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ 18 വിഷയങ്ങളിലായി 10,228 വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തു. അതില്‍ 9,678 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. 94.62 ശതമാനം വിജയം. പുനഃപരിശോധനക്ക് അപേക്ഷിച്ച 6,567 വിഷയങ്ങളുടെ ഫലമാണ് പ്രഖ്യാപിച്ചത്. പരീക്ഷാ ഫലം http://result.samastha.info എന്ന വെബ്‌സൈറ്റില്‍ ലഭിക്കുമെന്ന് പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.