ചേളാരി. അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് (അസ്മി) യില്‍ അഫിലിയേറ്റ് ചെയ്ത സ്‌കൂളുകളുടെ ഓണ്‍ലൈന്‍ ക്ലാസും മറ്റ് അക്കാഡമിക് പ്രവര്‍ത്തനങ്ങളും കൂടുതല്‍ മികവുറ്റതും ഫലപ്രദവുമാക്കുന്നതിന് വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയത അസ്മി ക്ലിക്ക് എന്ന എജുക്കേഷനല്‍ ആപ്പിന്റെ ലോഞ്ചിംഗ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ഹൃദ്യവും രസകരവുമായി ഇ ലേണിംഗ് സംവിധാനം ഒരുക്കുന്ന സൈബര്‍ സ്‌കൂളിന്റെ ലോഞ്ചിംഗ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളും നിര്‍വഹിച്ചു. വെളിമുക്ക് ക്രസന്റ്‌ബോര്‍ഡിംഗ് മദ്‌റസ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി കെ പി അബ്ദുസ്സലാം മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, അസ്മി മോണിറ്ററിംഗ് സമിതി അംഗങ്ങളായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഉമര്‍ ഫൈസി മുക്കം, ഡോ. എന്‍ എ എം അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ മോയിന്‍കുട്ടി മാസ്റ്റര്‍ പ്രസംഗിച്ചു. പി കെ മുഹമ്മദ് ഹാജി സ്വാഗതവും റഹീം ചുഴലി നന്ദിയും പറഞ്ഞു