കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സ്ഥാപക ദിനത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടികള്‍ക്ക് പ്രൗഢമായ തുടക്കം. 1926 ജൂണ്‍ 26 ന് രൂപീകൃതമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ആദര്‍ശ വിശുദ്ധിയോടെ നൂറാം വാര്‍ഷികത്തിനുള്ള തയ്യാറെടുപ്പിലാണ്. കേരളത്തിലെ ഏറ്റവും വലിയ മതധാര്‍മ്മിക പ്രസ്ഥാനമായി വളര്‍ന്നു പന്തലിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ 96-ാം പിറന്നാള്‍ കൂടിയാണ് ഇന്ന്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പോഷക സംഘടനകളുടെ സഹകരണത്തോടെ സമസ്ത ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സ്ഥാപകദിനാചരണ പരിപാടികള്‍ നടക്കുന്നത്.
സമസ്തയുടെസ്ഥാപക പ്രസിഡണ്ട് വരക്കല്‍ മുല്ലക്കോയ തങ്ങളും ദീര്‍ഘകാലം മുഖ്യകാര്യദര്‍ശിയായി സമസ്തയെ നയിച്ച ശംസുല്‍ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരും അന്ത്യവിശ്രമം കൊള്ളുന്ന കോഴിക്കോട് പുതിയങ്ങാടി വരക്കല്‍ മുഖാം സിയാറത്തോടെയാണ് സ്ഥാപകദിന പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്നു മഖാം പരിസരത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, വൈസ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ.ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ത്രിവര്‍ണപതാക ഉയര്‍ത്തി.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെമ്പര്‍ എം.സി മായിന്‍ ഹാജി, ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിമാരായ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, എസ്.എം.എഫ് ജില്ലാ പ്രസിഡണ്ട് ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമി, ജനറല്‍ സെക്രട്ടറി സലാം ഫൈസി മുക്കം, എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് ടി.പി.സി തങ്ങള്‍, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ തങ്ങള്‍, സംസ്ഥാന സെക്രട്ടറി ഒ.പി.എം അശ്‌റഫ്, ടി.പി സുബൈര്‍, പി. മാമുക്കോയ ഹാജി, എന്‍ അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുല്‍ബാരി മുസ്‌ലിയാര്‍ അണ്ടോണതുടങ്ങിയവര്‍ സംബന്ധിച്ചു. സ്ഥാപക ദിനത്തിന്റെ ഭാഗമായി സമസ്ത ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തല്‍, ഖബര്‍ സിയാറത്ത്, ഓണ്‍ലൈന്‍ പ്രഭാഷണം, പ്രാര്‍ത്ഥന എന്നിവയാണ് പ്രധാനമായും സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ പരിപാടികളും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് നടക്കുന്നത്.