കാരത്തൂർ : കാരത്തൂർ മർക്കസുത്തർബിയ്യത്തി സ്സുന്നിയ്യ സ്ഥാപനങ്ങളും അനുബന്ധ സ്ഥലങ്ങളും മര്‍ക്കസിന്റെ സ്ഥാപകനും തര്‍ബിയ്യത്തുല്‍ ഇസ്ലാം സംഘത്തിന്റെ മുഖ്യരക്ഷാധികാരിയുമായ ശൈഖ് മുഹമ്മദ് മുഹ്‌യുദ്ധീൻ ഷാ സമസ്തക്ക് കൈമാറി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് വേണ്ടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രേഖകള്‍ ഏറ്റുവാങ്ങി. 1988ൽ സ്ഥാപിച്ച കാരത്തൂര്‍ മർക്കസിനു കീഴിൽ ഇപ്പോള്‍ പ്രീപ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള സ്കൂളുകളും, ജുമുഅത്ത് പള്ളി, അറബിക് കോളേജ്, ഖുതുബ്ഖാന, ബോര്‍ഡിംഗ് മദ്റസ, ഹിഫ്ള് കോളേജ്, ഐ.ടി.ഐ എന്നീ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.
തിരൂർ – തിരുന്നാവായ റൂട്ടിൽ കാരത്തൂർ ടൗണിൽ നിന്നും 700 മീറ്റർ ദൂരെയുള്ള ഈ സ്ഥാപനം പുരോഗതിയുടെ പാതയിലാണ്. സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്കൂളുകളും കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള ഐ.ടി.ഐയും മറ്റു സ്ഥാപനങ്ങളും ഉന്നത നിലവാരം പുലര്‍ത്തുന്നവയാണ്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഭാരവാഹികളും മര്‍ക്കസ് കമ്മിറ്റി പ്രതിനിധികളും പങ്കെടുത്ത കൈമാറ്റ ചടങ്ങ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി അംഗങ്ങളായ കെ.ടി ഹംസ മുസ്ലിയാര്‍, കെ ഉമ്മര്‍ ഫൈസി മുക്കം, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍ ഹാജി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എസ്.കെ.എം.എം.എ സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, മര്ക്കസുത്തര്ബിയ്യത്തുസ്സുന്