ചേളാരി: സമസ്ത ഓണ്‍ലൈന്‍ യൂട്യൂബ് ചാനലിന് ”ഗോള്‍ഡ് പ്ലേ ബട്ടണ്‍” ലഭിച്ചു. ലക്ഷങ്ങള്‍ പഠിതാക്കളായുള്ള സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ മദ്റസക്ക് നേരത്തെ യൂട്യൂബിന്റെ ‘സില്‍വര്‍ പ്ലേ ബട്ടണ്‍’ ലഭിച്ചിരുന്നു. ഒരുമില്യണ്‍ സബ് സ്ക്രൈബേഴ്സിനാണ് ഗോള്‍ഡ് പ്ലേ ബട്ടണ്‍ ലഭിക്കുക. കോവിഡ് മൂലം മദ്റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് 2020 ജൂണ്‍ ഒന്നു മുതല്‍ സമസ്ത ഓണ്‍ലൈന്‍ യൂട്യൂബ്, ആപ്, ദര്‍ശന ടി.വി എന്നിവ മുഖേനെ ഓണ്‍ലൈന്‍ ചാനല്‍ വഴി മദ്റസ പഠനം നടത്തി വരുന്നത്. ഒന്നു മുതല്‍ പ്ലസ്ടു വരെ അറുപതോളം വിഷയങ്ങളില്‍ വെള്ളിയാഴ്ച ഒഴികെ ദിവസവും രാവിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്തുവരുന്നുണ്ട്. ഉറുദു, അറബി തമിഴ് എന്നീ ഭാഷകളിലും ക്ലാസുകള്‍ നടക്കുന്നുണ്ട്.
നവംബര്‍ ഒന്ന് മുതല്‍ മദ്റസ തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ 31 വരെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടാവുക. കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ എന്നിവര്‍ ഗോള്‍ഡ് പ്ലേ ബട്ടണ്‍ ഏറ്റുവാങ്ങി.
പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എം.സി മായിന്‍ ഹാജി, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കുടക്, മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ സംബന്ധിച്ചു.