ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി 126 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത മദ്റസകളുടെ എണ്ണം 10,442 ആയി.
കേരളത്തില്‍ ചിറമംഗലം പാലേരിപറമ്പ് മിസ്ബാഹുല്‍ ഉലൂം മദ്റസക്കും, മറ്റു സംസ്ഥാനങ്ങളായ കര്‍ണാടക 17, വെസ്റ്റ് ബംഗാള്‍ 24, ആസാം 21, ആന്ധ്രാപ്രദേശ് 40, ബീഹാര്‍ 18, ജാര്‍ഖണ്ട് 5 മദ്റസകള്‍ക്കുമാണ് പുതുതായി അംഗീകാരം നല്‍കിയത്.
2021 നവംബര്‍ ഒന്ന് മുതല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മദ്റസകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി ജില്ലാ-റെയ്ഞ്ച്-മദ്റസ തലങ്ങളില്‍ നടന്ന മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്തു. സമസ്ത കൈത്താങ്ങ് പദ്ധതിയുടെ നാലാംഘട്ട ഫണ്ട് സമാഹരണം 2021 ഫെബ്രുവരിയില്‍ നടത്താന്‍ തീരുമാനിച്ചു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റുമായിരുന്ന പി.കെ.പി അബ്ദുസ്സലാം മുസ്ലിയാരുടെ പരലോക ഗുണത്തിനും മറ്റും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ ഉമ്മര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍ നന്തി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എം.സി മായിന്‍ ഹാജി, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, എം അബ്ദുറിഹമാന്‍ മുസ്ലിയാര്‍ കൊടക് ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.