സുറൂറെ മദീന: അവാര്‍ഡ് ദാനവും അനുസ്മരണ സമ്മേളനവും ശ്രദ്ധേയമായി

അന്തമാന്‍: സുറൂറെ മദീന – 2021 എന്ന പേരില്‍ സമസ്ത അന്തമാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് നടത്തിയ ഓണ്‍ലൈന്‍ ഫെസ്റ്റിലെ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും ആനമങ്ങാട് അബ്ദുറഹിമാന്‍ മുസ്‌ലിയാരുടെ അനുസ്മരണ സമ്മേളനവും ശ്രദ്ധേയമായി. വിംബര്‍ലിഗഞ്ച് സീപീസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൂറ് കണക്കിന് പേര്‍ സംബന്ധിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. സമസ്ത അന്തമാന്‍ ജില്ലാ പ്രസിഡണ്ട് എം. സുലൈമാന്‍ ഫൈസി അദ്ധ്യക്ഷനായി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍ മുഖ്യപ്രഭാഷണം നടത്തി. മുഫത്തിശ് നാലകത്ത് അബ്ദുറസാഖ് ഫൈസി, ഒ.എം.എസ്. സീതിക്കോയ തങ്ങള്‍, സയ്യിദ് ഉമറലി തങ്ങള്‍ ഹുദവി, ഒ.എം.എസ്. സൈഫുദ്ദീന്‍ തങ്ങള്‍, സമസ്ത ജില്ലാ സെക്രട്ടറി സൈനുദ്ദീന്‍ ഫൈസി, ഇസ്മായില്‍ ഫൈസി, സി.പി. മുഹമ്മദ് സാഹിബ്, ഹനീഫ് ബാബു, അബു ഹാജി, ഹുസൈന്‍ ഹാജി, സൈദു ഹാജി, ഇബ്രാഹീം ഫൈസി, നാസര്‍ ദാരിമി, അബ്ദുല്‍ ഖാദര്‍ നിസാമി പ്രസംഗിച്ചു. കെ. യൂസഫ് ഖാസിമി സ്വാഗതവും അബ്ദുസ്സമദ് ഹുദവി നന്ദിയും പറഞ്ഞു.