ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റസകളുടെ എണ്ണം 10,462 ആയി. ശനിയാഴ്ച കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ
ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി മൂന്ന് മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി.
ജലാലിയ്യത്തുല്‍ ഖാദിരി മദ്റസ കോട്ടാര്‍ (കന്യാകുമാരി), മദ്റസത്തുതഖ്വ റഹ്മത്ത് നഗര്‍, പടിഞ്ഞാറങ്ങാടി
(പാലക്കാട്), ബാബുല്‍ ഉലൂം ബ്രാഞ്ച് മദ്റസ ചോലക്കല്‍, മുണ്ടിതൊടിക (മലപ്പുറം) എന്നീ
മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റും വിദ്യാഭ്യാസ ബോര്‍ഡ് ട്രഷററുമായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മഗ്ഫിറത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടാണ് യോഗനടപടികള്‍ ആരംഭിച്ചത്.
സമസ്ത കൈത്താങ്ങ് പദ്ധതി ഫണ്ട് സമാഹരണത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരെയും സംഭാവന നല്‍കിയവരെയും യോഗം അഭിനന്ദിച്ചു. സമാഹരിച്ച തുകകള്‍ അടക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും വേഗം നല്‍കേണ്ടതാണെന്നും യോഗം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കൈത്താങ്ങ് പദ്ധതിക്കു വേണ്ടിയുള്ള ഫണ്ട് സമാഹരണം ജുമാദുല്‍ ഉലാ മാസത്തില്‍ നടത്താന്‍ തീരുമാനിച്ചു.
പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വഗാതം പറഞ്ഞു. സമസ്ത ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ
തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, കെ.ടി ഹംസ മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ ഉമ്മര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍
മുസ്ലിയാര്‍ നന്തി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍
ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഒ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ്
മുസ്ലിയാര്‍ വിഴിഞ്ഞം, എം അബ്ദുറിഹമാന്‍ മുസ്ലിയാര്‍ കൊടക് ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍
കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.