അസ്മി മാർഗ രേഖ പ്രകാശനം ചെയ്തു

കോഴിക്കോട്; അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് (അസ്മി )  മാർഗ രേഖ പ്രകാശനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ജനറൽ സെക്രട്ടറി പ്രൊ.കെ ആലിക്കുട്ടി മുസ്‌ലിയാർക്ക് കോപ്പി നൽകിക്കൊണ്ടാണ് പ്രകാശനം ചെയ്തത്. ചടങ്ങിൽ വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ട് പി കെ മൂസക്കുട്ടി ഹസ്രത്ത് അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ . ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദവി, മൊയ്തീൻകുട്ടി ഫൈസി വാക്കോട്, എ.വി അബ്ദു റഹ്മാൻ മുസ്ലിയാർ, കെ. ടി ഹംസ മുസ്‌ലിയാർ, കെ ഉമർ ഫൈസി മുക്കം,  ഡോ. എൻ.എ.എം അബ്ദുൽ ഖാദർ, മൊയ്തീൻ ഫൈസി പുത്തനഴി, അബ്ദുസ്സമദ് പൂക്കോട്ടൂർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, എം സി മായിൻ ഹാജി, സഈദ് മുസ്ലിയാർ വിഴിഞ്ഞം അബ്ദു റഹ്മാൻ മുസ്ലിയാർ കൊടക്, സഇസ്മാഈൽ കുഞ്ഞു ഹാജി മാന്നാർ, അബ്ദുല്ല മാസ്റ്റർ കോട്ടപ്പുറം, മാനേജർ കെ മോയിൻകുട്ടി മാസ്റ്റർ, ഒ.കെ.എം കുട്ടി ഉമരി എന്നിവർ സംബന്ധിച്ചു.