തമിഴ്‌നാട്ടില്‍ സമസ്തുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ പദ്ധതികള്‍

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ക്ക് കോയമ്പത്തൂര്‍ ഖാഇദെ മില്ലത്ത് അക്കാദമിയില്‍ ചേര്‍ന്ന സമസ്ത തമിഴ്‌നാട് കണ്‍വെന്‍ഷന്‍ രൂപം നല്‍കി. കണ്‍വെന്‍ഷനോടനുബന്ധിച്ച് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ സദസ്സും സംഘടിപ്പിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗവും സമസ്ത പ്രവാസി സെല്‍ സംസ്ഥാന ചെയര്‍മാനുമായ ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്തു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം എസ്. സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം മുഖ്യപ്രഭാഷണം നടത്തി. ഒ.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ ഗൂഢല്ലൂര്‍, പി.ഹംസ പോണ്ടിച്ചേരി പ്രസംഗിച്ചു. ഹാഫിള് സമീര്‍ ചെന്നൈ സ്വാഗതവും എം.എ. റഷീദ് കോയമ്പത്തൂര്‍ നന്ദിയും പറഞ്ഞു.
എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, പി.കെ. ഹംസക്കുട്ടി മുസ്‌ലിയാര്‍ ആദൃശ്ശേരി, എസ്. സഈദ് മുസ്‌ലിയാര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ രക്ഷാധികാരികളും ഹാഫിള് സമീര്‍ ചെന്നൈ ചെയര്‍മാനും പി.ഹംസ പോണ്ടിച്ചേരി കണ്‍വീനറും എം.എ. റശീദ് കോയമ്പത്തൂര്‍ ട്രഷററുമായി സമസ്ത തമിഴ്‌നാട് സ്റ്റേറ്റ് കോ ഓഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. ഇ.വി. ഖാജാ ദാരിമി, ടി.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, ശരീഫ് ദാരിമി, സൈദലവി റഹ്‌മാനി, ഹനീഫ ഫൈസി, മൊയ്തീന്‍കുട്ടി റഹ്‌മാനി(ഗൂഢല്ലൂര്‍), കെഎച്ച്.എ. നാസര്‍, സമീര്‍ കീര്‍ത്തി, സൈഫുദ്ദീന്‍ (കോയമ്പത്തൂര്‍), കെ.കെ. റശീദ്, സൈഫുദ്ദീന്‍ (പൊള്ളാച്ചി) സൈഫുദ്ദീന്‍ ഹാജി, ഫൈസല്‍, ഉമര്‍ ഫാറൂഖ്, മുസ്തഫ ഹാജി, മുജീബ് (ചെന്നൈ), യൂനുസ്, യൂസുഫ് (ഈരോട്), സാജിദ് (ഊട്ടി), സഹീര്‍ (ട്രിച്ചി), അബ്ദുറഹിമാന്‍ കണിയാരത്ത്, അബ്ദുന്നാസര്‍ (പോണ്ടിച്ചേരി) അബ്ദുറസാക്, ഉവൈസ് (തിരുപ്പൂര്‍), മുഹമ്മദലി ഹാജി (ചിദംബരം), മുഹമ്മദലി(ഒസൂര്‍), ഹനീഫ് ഫൈസി, പി.സി. അന്‍വര്‍ ദാരിമി, ബി. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ അംഗങ്ങളാണ്.