സമസ്ത സേ പരീക്ഷ: ഇന്ന് തുടങ്ങും

ചേളാരി : 2022 മാര്‍ച്ച് 11,12,13 തിയ്യതികളിൽ ഇന്ത്യയിലും വിധേശത്തുമായി നടത്തിയ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷയില്‍ ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും, കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷക്ക് പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്കുള്ള സ്പെഷ്യല്‍ പരീക്ഷയും ഇന്നും നാളെയും (മെയ് 14,15) 133 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച്  രാവിലെ 8 മണിക്ക് ആരംഭിക്കും. ഇന്ത്യയിലും വിദേശത്തുമുള്‍പ്പെടെ സേ പരീക്ഷക്ക് 862 വിദ്യാര്‍ത്ഥികളും, സ്പെഷ്യല്‍ പരീക്ഷക്ക് 105 വിദ്യാര്‍ത്ഥികളുമാണ് രജിസ്തര്‍ ചെയ്തത്. 133 സൂപ്രണ്ടുമാരെ ഇതിന് വേണ്ടി നിയോഗിച്ചിട്ടുണ്ട്. ഉത്തര പേപ്പര്‍ പരിശോധന മെയ് 16ന് ചേളാരി കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പില്‍ വെച്ച് നടക്കും. പരീക്ഷാര്‍ത്ഥികള്‍ ഹാജര്‍ടിക്കറ്റ് സഹിതം അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ എത്തി പരീക്ഷക്ക് ഹാജരാവണമെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.