ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം
പുതുതായി 17 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോട് കൂടി സമസ്ത മദ്റസകളുടെ എണ്ണം 10479 ആയി.
മദ്റസത്തുല്‍ ഇര്‍ഫാനിയ്യ, പഞ്ചാള ജംഗ്ഷന്‍-നരിമുഗര്‍ (ദക്ഷിണ കന്നഡ), മുനവ്വിറുല്‍ ഇസ്ലാം
മദ്റസ ബെജ – മഞ്ചേശ്വരം, റൗളത്തുല്‍ ഇസ്ലാം മദ്റസ ബാഫഖി നഗര്‍ – ചെങ്കള (കാസര്‍ഗോഡ്), നൂറുല്‍ ഇസ്ലാം സെക്കണ്ടറി മദ്റസ കൊടുവന്‍മുഴി-തലപ്പെരുമണ്ണ, മദ്റസത്തുല്‍ ഹസനാത്ത് കുറിയേറി-കന്ദമംഗലം (കോഴിക്കോട്), സിറാജുല്‍ ഹുദാ മദ്റസ ആന്നിത്തറ – പന്താരങ്ങാടി, ശംസുല്‍ ഹുദാ മദ്റസ പുല്ലണിക്കാട്-എടപ്പറ്റ, ഹയാത്തുല്‍ ഇസ്ലാം മദ്റസ മഞ്ഞിലാസ്പടി-പാലച്ചിറമാട്, ഇശാഅത്തുല്‍ ഉലൂം ബ്രാഞ്ച് മദ്റസ ആസാദ് നഗര്‍-വീണാലുക്കല്‍, ഇശാഅത്തുല്‍ ഉലൂം ബ്രാഞ്ച് മദ്റസ കുരിക്കള്‍ബസാര്‍ – വീണാലുക്കല്‍, അസാസുസ്സുന്ന മദ്റസ ചുള്ളിയോട്, ഹയാത്തുല്‍ ഇസ്ലാം മദ്റസ മുണ്ടക്കൊല്ലി-പൂക്കോട്ടുംപാടം, അല്‍മദ്റസത്തുല്‍ മുനവ്വറ മുപ്പാലിപ്പൊട്ടി – പള്ളിക്കുത്ത് (മലപ്പുറം), തന്‍വീറുല്‍ ഇസ്ലാം മദ്റസ പഴഞ്ചേരി-ഓങ്ങല്ലൂര്‍, അന്‍സാറുല്‍ ഇസ്ലാം മദ്റസ പറയംകോട്-ആലത്തൂര്‍ (പാലക്കാട്), നൂറുല്‍ ഹുദാ മദ്റസ പെരുമുറ്റം ചിറക്കല്‍-മുവ്വാറ്റപ്പുഴ (എറണാകുളം) നൂറുല്‍ ഹുദാ മദ്റസ ഉമ്മുല്‍ ഖുവൈന്‍ (യു.എ.ഇ) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
തമിഴ്നാട്ടിലെ പറങ്കിപേട്ട് സ്ഥാപിച്ച ജാമിഅഃ കലിമഃ ത്വയ്യിബഃ അറബിക് കോളേജിന്റെ കെട്ടിട
ഉദ്ഘാടനവും പഠനാരംഭവും മെയ് 28ന് പറങ്കിപേട്ട് വെച്ചും, സമസ്ത തമിഴ്നാട് സ്റ്റേറ്റ് സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍
മെയ് 24ന് ചെന്നൈയില്‍ വെച്ചും നടത്താന്‍ തീരുമാനിച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍
സായിദ് അല്‍നഹ്യാന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖയപ്പെടുത്തി.
പ്രസിഡണ്ട് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി
മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ
മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍
മുസ്ലിയാര്‍, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, എം.സി മായിന്‍ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി,
ഇസ്മാഈല്‍ കുഞ്ഞുഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍
കൊടക് പ്രസംഗിച്ചു. ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.