ചേളാരി : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ നടപ്പാക്കിവരുന്ന തഹ്സീനുല്‍ ഖിറാഅഃ രണ്ടാം ഘട്ട പരിശീലനത്തിന്റെ ഭാഗമായി മുജവ്വിദുമാര്‍ക്ക് ശില്‍പശാല നടത്തി. ആറ് ദിവസങ്ങളിലാണ് രണ്ടാംഘട്ട പരിശീലനം നടക്കുക. ആദ്യദിനം മദ്റസ കമ്മിറ്റി ഭാരവാഹികള്‍ക്കും റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സാരഥികള്‍ക്കും തുടര്‍ന്നുള്ള അഞ്ച് ദിവസങ്ങളില്‍ മുഅല്ലിംകള്‍ക്കുമാണ് പരിശീലനം നടക്കുക. പരിശീലനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മെയ് 21ന് കൊണ്ടോട്ടി ഖാസിയാരകം മദ്റസയില്‍ വെച്ച് നടക്കും.
ചേളാരി സമസ്താലയത്തില്‍ വെച്ച് നടന്ന മുജവ്വിദ് ശില്‍പശാല തഹ്സീനുല്‍ ഖിറാഅഃ കണ്‍വീനര്‍ കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ മോയീന്‍ കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷനായി. കെ.എച്ച് കോട്ടപ്പുഴ, വി ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, എ മുഹമ്മദ് മാസ്റ്റര്‍, വൈ.പി അബൂബക്കര്‍ മാസ്റ്റര്‍, ഹാഫിള് അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ഖാരിഅ് പുത്തലം അബ്ദുറസാഖ് മുസ്ലിയാര്‍, മുഹമ്മദ് ഇസ്മാഈല്‍ ഹുദവി പുതുപ്പറമ്പ്, മുസ്തഫ ഹുദവി കൊടുവള്ളി, മുഹമ്മദ് സുബൈര്‍ റഹ്മാനി, കെ.സി അഹ്മദ് കുട്ടി മൗലവി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.