സമസ്തയുടെ കേരളീയ മാതൃക ഇതരസംസ്ഥാനങ്ങളിലും പിന്തുടരണം

ചെന്നൈ: സമസ്തയുടെ കേരളീയ മാതൃക ഇതര സംസ്ഥാനങ്ങളിലും പിന്തുടരണമെന്ന് ചെന്നൈ സിറ്റി ഹോട്ടലിൽ ഓഡിറ്റോറിയത്തിൽ നടന്ന സമസ്ത തമിഴ്നാട് കോഡിനേഷൻ കൺവെൻഷൻ ആവശ്യപ്പെട്ടു. മത-ഭൗതിക വിദ്യാഭ്യാസ മേഖലകളിലും, ധാര്‍മിക രംഗത്തും കേരളത്തിൽ വൻ മുന്നേറ്റം ഉണ്ടാക്കാൻ സമസ്തക്ക് സാധിച്ചിട്ടുണ്ട്. ആദർശ വിശുദ്ധിയോടെ നൂറാം വാർഷികത്തിന് തയ്യാറെടുക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും പോഷക ഘടകമായ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെയും പ്രവര്‍ത്തനങ്ങൾ സമാനതകളില്ലാത്തതാണ്.
തമിഴ്നാട്ടിൽ സമസ്തയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ മെയ് 28ന് നടക്കുന്ന പറങ്കിപേട്ട്  ജാമിഅഃ കലിമഃ ത്വയ്യിബഃ അറബിക് കോളേജിന്റെ ഉദ്ഘാടന സമ്മേളനം വിജയിപ്പിക്കുന്നതിനും കർമപദ്ധതികൾക്ക് കൺവെൻഷൻ അന്തിമരൂപം നൽകി.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോക്ടർ എൻ.എ.എം അബ്ദുൽ ഖാദിർ മുഖ്യപ്രഭാഷണം നടത്തി. ജനറൽ മാനേജർ കെ മോയിൻകുട്ടി മാസ്റ്റർ വിഷയാവതരണം നടത്തി. വിദ്യാഭ്യാസ ബോർഡ് എക്സിക്യൂട്ടീവ് മെമ്പർ എസ് സഈദ് മുസ്ലിയാർ വിഴിഞ്ഞം, സമസ്ത ഇസ്ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി ചെയർമാൻ അലവിക്കുട്ടി ഒളവട്ടൂർ, വിദ്യാഭ്യാസ ബോർഡ് മുഫത്തിശുമാരായ ഇ.വി ഖാജാ ദാരിമി, ടി.പി അബൂബക്കർ മുസ്‌ലിയാർ, പി ഹംസ പോണ്ടിച്ചേരി, ടി.പി മുസ്തഫ ഹാജി, ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍, സൈഫുദ്ദീൻ ഹാജി, ഫൈസൽ പൊന്നാനി, സുലൈമാന്‍ ഹാജി എക്സലന്റ്, പി.ടി.എ സലീം, റിഷാദ് നിലമ്പൂര്‍, ശബീർ ക്രസന്റ്, ശരീഫ് ഉലൂമി, എൻജിനീയർ സൈദലവി, അബ്ദുല്ല ജമാലി പ്രസംഗിച്ചു.
സമസ്ത തമിഴ്നാട് ഏകോപന സമിതി ചെയർമാൻ ഹാഫിള് ശമീർ വെട്ടം സ്വാഗതവും സമസ്ത ഇസ്ലാമിക് സെൻറർ സെക്രട്ടറി മുനീറുദ്ദീന്‍ ഹാജി നന്ദിയും പറഞ്ഞു.