പറങ്കിപേട്ട് (തമിഴ്നാട്): സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് തമിഴ്നാട്ടിലെ പറങ്കിപേട്ട് സ്ഥാപിച്ച ജാമിഅ: കലിമ: ത്വയ്യിബ വിദ്യാഭ്യാസ സമുച്ഛയം നാളെ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5 മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും പഠനാരംഭവും നിര്‍വ്വിഹക്കും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. ജാമിഅ കലിമ ത്വയ്യിബ സീനിയര്‍ വൈസ് പ്രസിഡണ്ട് ഹാജി കെ.ശൈഖ് അബ്ദുല്‍ഖാദര്‍ മരക്കാര്‍ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തുന്നതോടെയാണ് പരിപാടികള്‍ക്ക് തുടക്കമാവുക. മുന്‍പാര്‍ലമെന്റ്ംഗവും ഐ.യു.എം.എല്‍ ദേശിയ പ്രസിഡണ്ടുമായ അല്‍ഹാജ് കെ.എം ഖാദര്‍ മൊയ്തീന്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറയും. തമിഴ്നാട് കൃഷി വകുപ്പ് മന്ത്രി എം.ആര്‍.കെ പനീര്‍ സെല്‍വം, വിദ്യാഭ്യാസ വകുപ്പ് മന്ത്രി അന്‍ബില്‍ മഗേഷ് പൊയ്യാമുഴി, തമിഴ്നാട് സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ചെയര്‍മാനും മുന്‍ എം.പിയുമായ ഡോ. എം,അബ്ദുറഹിമാന്‍, പാര്‍ലിമെന്റ് അംഗങ്ങളായ തോല്‍ തിരുമാവളവന്‍, അല്‍ഹാജ് കെ. നവാസ് ഖനി, നിയമസഭ അംഗം പ്രൊഫ. എം,എച്ച് ജവാഹിറുള്ള, മുന്‍ എം.എല്‍.എ കെ.എ.എം മുഹമ്മദ് അബൂബക്കര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി സംബന്ധിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, കേന്ദ്ര മുശാവറ അംഗങ്ങളായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, പി.കെ മൂസക്കുട്ടി ഹസ്രത്ത്, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ലാല്‍പേട്ട് ജാമിഅ: മമ്പഉല്‍ അന്‍വാര്‍ പ്രിന്‍സിപ്പാള്‍ മൗലാനാ മൗലവി എ.നൂറുല്‍ അമീന്‍ മമ്പഈ ഹസ്രത്ത്, ജാമിഅ: മിസ്ബാഹുല്‍ഹുദാ പ്രിന്‍സിപ്പാള്‍ മൗലാനാ എ. മുഹമ്മദ് ഇസ്മായില്‍ ഫാസില്‍ ബാഖവി ഹസ്രത്ത്, കടലൂര്‍ ജില്ല മുസ്ലിം ഐക്യ ജമാഅത്ത് പ്രസിഡണ്ട് ഡോ. ഹാജി എം.എസ് മുഹമ്ദമ് യൂനുസ്, മൗലാനാ മൗലവി അല്‍ഹാജ് എ സഫിയുള്ള മമ്പഈ വൃദ്ധാജലം, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍ ഹാജി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക്, ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, ഹാഫിള് എം.എച്ച് സൈനുല്‍ആബിദീന്‍ മളാഹിരി, പി.കെ കുഞ്ഞുമോന്‍ ഹാജി, എ ശംസുദ്ദീന്‍, പി.ഹംസ പോണ്ടിച്ചേരി പ്രസംഗിക്കും.