അസ്മി സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് പ്രൗഢമായ തുടക്കം.

ചേളാരി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് (അസ്മി)
സ്കൂളുകളിൽ  പുതിയ അധ്യയന വർഷത്തിന്  ആവേശകരമായ ആരംഭം കുറിച്ചു. കോഴിക്കോട് ജില്ലയിലെ നരിക്കുനി മജ്മഅ ഇംഗ്ലീഷ് സ്കൂളിൽ  ജനപ്രതിനിധികളും പൗര പ്രമുഖരും വിദ്യാഭ്യാസ വിചക്ഷണരുമടങ്ങുന്ന വേദിയെ സാക്ഷി നിർത്തി  പ്രവേശനോത്സവത്തിന്റെ സംസ്ഥാന ഉൽഘാടനം    പാണക്കാട്  സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ  നിർവഹിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ. എൻ. എം. എം അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. മാനേജർ കെ മോയിൻകുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.  മജ്മഅ സ്കൂൾ പ്രസിഡണ്ട് അബ്ദുൽ ജലീൽ  ബാഖവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
അസ്മി    അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ പി പി മുഹമ്മദ്  ക്കോവ് ആമുഖ പ്രസംഗം നടത്തി. അസ്മി വൗകിഡ്സ് കൺവീനർ    ഒ.കെ.എം. കുട്ടി ഉമരി, അബ്ദുൽ മജീദ് ദാരിമി ചളിക്കോട്, മജ്മഅ   സെക്രട്ടറി ഫൈസൽ ഫൈസി മടവൂർ, പ്രിൻസിപ്പൽ  അജ്മൽ വാഫി,   കെ സി അബ്ദുൽ അസീസ് മാസ്റ്റർ,  മജ്മഅ സ്കൂൾ മാനേജർ സി മുഹമ്മദ് ആരാമ്പ്രം, മിഹജഅ നരിക്കുനി, മുഹമ്മദലി മാസ്റ്റർ, കെ സി അബ്ദുൽ ഖാദർ ഹാജി, ജാബിർ ദാരിമി, പി സി അബ്ദുൽ ഖാദർ എന്നിവർ പ്രസംഗിച്ചു. വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള ഉപഹാരം മുഈനലി തങ്ങൾ വിതരണം ചെയ്തു.