സമസ്ത ഗ്ലോബല്‍ മീറ്റ് ശ്രദ്ധേയമായി

ദുബൈ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങള്‍ അനുസരിച്ച് വിദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടന പ്രതിനിധികളുടെ ഓണ്‍ലൈന്‍ മീറ്റ് ശ്രദ്ധേയമായി. വിദേശ രാജ്യങ്ങളില്‍ വ്യത്യസ്ഥ പേരുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനകളെ ഏകോപിപ്പിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്രമുശാവറയുടെ അംഗീകാരത്തോടെ ഒറ്റ സംഘടനയാക്കി മാറ്റുന്നതിനുള്ള ശുപാര്‍ശ സമസ്ത മുശാവറക്കു മുമ്പാകെ സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു. രൂപരേഖ തയ്യാറാക്കാന്‍ അബ്ദുസ്സലാം ബാഖവി ദുബൈ ചെയര്‍മാനും ഡോ. അബ്ദുറഹിമാന്‍ ഒളവട്ടൂര്‍ കണ്‍വീനറും കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍, അലവിക്കുട്ടി ഒളവട്ടൂര്‍ എന്നിവര്‍ അംഗങ്ങളായുള്ള സമിതി രൂപീകരിച്ചു.
സയ്യിദ് പി.പി. പൂക്കോയ തങ്ങള്‍ അല്‍ഐന്‍ പ്രാര്‍ത്ഥന നടത്തി. ഡോ. അബ്ദുറഹിമാന്‍ ഒളവട്ടൂര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ മെമ്പര്‍ അബ്ദുസ്സലാം ബാഖവി (ദുബൈ) ഉല്‍ഘാടനവും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണവും നടത്തി. സയ്യിദ് ഉബൈദുല്ല തങ്ങള്‍ അല്‍ ഹൈദ്രൂസി, അബ്ദുറഹിമാന്‍ അറക്കല്‍, ഷാഫി ദാരിമി പുല്ലാര (സഊദി), ജലീല്‍ ഹാജി ഒറ്റപ്പാലം, അബ്ദുറസാക് വളാഞ്ചേരി, അലവിക്കുട്ടി ഫൈസി മുതുവല്ലൂര്‍, ഹുസയിന്‍ ദാരിമി ദുബൈ (യു.എ.ഇ), അഹ്‌മദ് ഹാജി തലശ്ശേരി, അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂര്‍ (ഒമാന്‍), കുഞ്ഞുമുഹമ്മദാജി (ബഹ്‌റൈന്‍), ഡോ. സയ്യിദ് മൂസല്‍ കാസിം തങ്ങള്‍, സയ്യിദ് റിയാസുദ്ദീന്‍ തങ്ങള്‍, നൗഷാദ് വൈലത്തൂര്‍ (മലേഷ്യ), മൊയ്തീന്‍കുട്ടി കോട്ടക്കല്‍, ഇസ്മായില്‍ ഹുദവി, മൊയ്തീന്‍ കുട്ടി കള്ളിയത്ത് (യു.കെ.), അബ്ദുല്‍ അസീസ് വെങ്ങൂര്‍ (ആസ്ട്രിയ), മുഹമ്മദ് കോട്ടക്കല്‍, സി.കെ. അനീസ് (ജര്‍മനി), അഹ്‌മദ് സുലൈമാന്‍ മോളൂര്‍ (ബെല്‍ജിയം), മുഹമ്മദ് ഹാരിസ് പഴയന്നൂര്‍ (സ്‌പെയിന്‍) തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സഊദി എസ്.ഐ.സി. നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും സയ്യിദ് ശുഹൈബ് തങ്ങള്‍ അജ്മാന്‍ നന്ദിയും പറഞ്ഞു.