ചേളാരി: സമസ്ത കൈത്താങ്ങ് ഫണ്ടിലേക്ക് സഊദി അറേബ്യയിലെ അല്‍ബഹ എസ്.ഐ.സി. സെന്‍ട്രല്‍ കമ്മിറ്റി സമാഹരിച്ച തുക സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ക്ക് കൈമാറി. ചേളാരി സമസ്താലയത്തില്‍ നടന്ന ചടങ്ങില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, യു.എ.ഇ. സുന്നി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. അബ്ദുറഹിമാന്‍ ഒളവട്ടൂര്‍, എസ്.ഐ.സി. സഊദി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ അലവിക്കുട്ടി ഒളവട്ടൂര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മെമ്പര്‍ കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അല്‍ബഹ എസ്.ഐ.സി. ഭാരവാഹികളായ മുസ്തഫ മുതുവല്ലൂര്‍, അശ്‌റഫ് ചാലിയം, ശിഹാബ് കാടപ്പടി, ആശിഖ് ചാലിയം, ജഅ്ഫര്‍ ആദൃശ്ശേരി എന്നിവര്‍ സംബന്ധിച്ചു.