ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം
പുതുതായി 19 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോട് കൂടി സമസ്ത മദ്റസകളുടെ എണ്ണം 10498 ആയി.
ഖുവ്വത്തുല്‍ ഇസ്ലാം മദ്റസ – കടബു, ഡ്ഗ്നിറ്റി പബ്ലിക് സ്കൂള്‍ – കൊടാജെ (ദക്ഷിണ കന്നഡ), നൂറുല്‍ ഇസ്ലാം മദ്റസ – ബഡാജെ, മഞ്ചേശ്വരം (കസാര്‍ഗോഡ്), ഹയാത്തുല്‍ ഇസ്ലാം മദ്റസ – വെള്ളച്ചാല്‍ (കണ്ണൂര്‍), ടി.കെ ട്രസ്റ്റ് പബ്ലിക് സ്കൂള്‍ മദ്റസ ഈങ്ങാപ്പുഴ, ഹയാത്തുല്‍ ഇസ്ലാം മദ്റസ ബാവുപ്പാറ (കോഴിക്കോട്), ഹിദായത്തുസ്സിബ്യാന്‍ മദ്റസ – കരുവാരക്കുണ്ട്, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്മാരക സമസ്ത ഇസ്ലാമിക് സെന്റര്‍ പ്രൈമറി മദ്റസ – വഴിക്കടവ്, മിസ്ബാഹുല്‍ ഉലൂം ബ്രാഞ്ച് മദ്റസ – മമ്പുറം, അല്‍മദ്റസത്തുല്‍ ബദ്രിയ്യ വലിയ തൊടിക്കുന്ന് – േവങ്ങൂര്, നൂറുല്‍ ഹുദാ മദ്റസ – കോട്ടപ്പറമ്പ്, ട്രൂത്ത് വേ മദ്റസ കൊടുമുടി – ഇരിമ്പിളിയം, മദ്റസത്തുല്‍ ആലിയ കരേക്കാട് നോര്‍ത്ത്, മുനവ്വിറുല്‍ ഇസ്ലാം മദ്റസ – ഒരുമരക്കുണ്ട്, തിരൂര്‍, റഹ്മത്തുന്നൂര്‍ മദ്റസ – കാരക്കുന്ന് (മലപ്പുറം), കൊപ്പം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മദ്റസ കരിങ്ങനാട്, ദാറുസ്സലാം ബ്രാഞ്ച് മദ്റസ
– കൊടുന്തിരപ്പുള്ളി, പള്ളിക്കുളം (പാലക്കാട്), ഖുവ്വത്തുല്‍ ഇസ്ലാം മദ്റസ – ചേലാട് ഭാഗം, പാണാവള്ളി (ആലപ്പുഴ), സുബുലസ്സലാം മദ്റസ, മട്ടംമച്ചിക്കൊല്ലി (നീലഗിരി) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.പ്രസിഡണ്ട് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, കെ.ടി ഹംസ മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, എം.സി മായിന്‍ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ്
പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക് പ്രസംഗിച്ചു. ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.