ചേളാരി. അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് (അസ്മി) എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെയും സബ് കമ്മിറ്റി കണ്‍വീനര്‍ മാരുടെയും സംയുക്തയുടെ യോഗം 32 സ്‌കൂളുകള്‍ക്ക് കൂടി അംഗീകാരം നല്‍കി. മലപ്പുറം 14, കോഴിക്കോട് 7 കണ്ണൂര്‍ 2, പാലക്കാട് 6, തൃശൂര്‍ 1, ലക്ഷദ്വീപ് 1 ഒമാന്‍ 1. ഇതോടെ അസ്മി സ്‌കൂളുകളുടെ എണ്ണം 314 ആയി ഉയര്‍ന്നു. പുതിയ സ്‌കൂളുകളുടെ മാനേജ്‌മെന്റിനുള്ള ഓറിയന്റേഷന്‍ ക്ലാസ് ജൂണ്‍ 18 ന് വെളിമുക്ക് ക്രസന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. നേരത്തെ നടന്ന ഓറിയന്റേഷന്‍ ക്ലാസില്‍ പങ്കെടുക്കാത്തവരും ഇതില്‍ പങ്കെടുക്കേണ്ടതാണ്. യോഗം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ഉമര്‍ ഫൈസി മുക്കം, കെ മോയിന്‍കുട്ടി മാസ്റ്റര്‍, പികെ മുഹമ്മദ് ഹാജി, കെ. കെ. എസ് തങ്ങള്‍ വെട്ടിച്ചിറ, പി വി മുഹമ്മദ് മൗലവി എടപ്പാള്‍, റഹീം ചുഴലി പ്രസംഗിച്ചു. ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, അഡ്വ. നാസര്‍ കാളമ്പാറ, അഡ്വ. ആരിഫ് പി.പി, റഷീദ് കമ്പളക്കാട്, പി പി സി മുഹമ്മദ് കക്കോവ് ഒ.കെ. എം കട്ടി ഉമരി, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഒമാനില്‍ മസക്കത്തിനടുത്ത് ബറകയില്‍ ആരംഭിക്കുന്ന തഖവ സ്‌കൂളിന്റെ അഫിലിയേഷന്‍ രേഖകള്‍ ബറക സുന്നി സെന്റര്‍ പ്രതിനിധി മുഹമ്മദ് യാസിറിന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ കൈമാറി.