കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങളും ഉപദേശ നിര്‍ദ്ദേശങ്ങളും അനുസരിച്ച് വിദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ ഏകോപിച്ചു സമസ്ത ഇന്റര്‍ നാഷണല്‍ കൗണ്‍സില്‍ (എസ്.ഐ.സി) രൂപീകരിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗത്തില്‍വെച്ചാണ് ഗ്ലോബല്‍ സമിതിയെയും ഭാരവാഹികളെയും പ്രഖ്യാപിച്ചത്. വ്യത്യസ്ഥ പേരുകളില്‍ സഊദി അറേബ്യയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സംഘടനകളെ ഏകോപിച്ച് 2018 നവംബര്‍ 23 ന് സമസ്ത ഇസ്‌ലാമിക് സെന്റര്‍ (എസ്.ഐ.സി) എന്ന പേരില്‍ സംഘടന രൂപീകരിച്ചിരുന്നു. സമസ്തയുടെ പതിമൂന്നാമത്തെ ഘടകമായി എസ്.ഐ.സിയെ അംഗീകരിച്ചിരുന്നു.
വ്യത്യസ്ഥ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളെ സഊദി മാതൃകയില്‍ ഏകോപിച്ച് സമസ്ത ഗ്ലോബല്‍ സമിതിക്ക് രൂപം നല്‍കണമെന്ന ആവശ്യം പരിഗണിച്ചാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം സമസ്ത ഇന്റര്‍ നാഷണല്‍ കൗണ്‍സിലിന് രൂപം നല്‍കിയത്.
സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ ബഹ്‌റൈന്‍ (ചെയര്‍മാന്‍), സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ (സഊദി), ഡോ. സയ്യിദ് മൂസല്‍ ഖാസിം തങ്ങള്‍ (മലേഷ്യ), സയ്യിദ് പി.പി പൂക്കോയ തങ്ങള്‍ (അല്‍ഐന്‍), ശംസുദ്ധീന്‍ ഫൈസി മേലാറ്റൂര്‍ (കുവൈത്ത്), അന്‍വര്‍ ഹാജി തലശ്ശേരി (ഓമാന്‍), സൈനുല്‍ ആബിദീന്‍ സഫാരി (ഖത്തര്‍), സിംസാറുല്‍ഹഖ് ഹുദവി (യു.എ.ഇ) എന്നിവര്‍ രക്ഷാധികാരികളും, അബ്ദുസ്സലാം ബാഖവി ദുബൈ യു.എ.ഇ (പ്രസിഡണ്ട്), ഡോ. അബ്ദുറഹിമാന്‍ ഒളവട്ടൂര്‍ യു.എ.ഇ (വര്‍ക്കിംഗ് പ്രസിഡണ്ട്), കുഞ്ഞുമുഹമ്മദ് ഹാജി ബഹ്‌റൈന്‍, അബ്ദുല്‍ജലീല്‍ ഹാജി ഒറ്റപ്പാലം ദുബൈ, സയ്യിദ് റിയാസുദ്ദീന്‍ ജിഫ്‌രി തങ്ങള്‍ മലേഷ്യ, അബ്ദുല്‍അസീസ് വേങ്ങൂര്‍ ആസ്ട്രിയ, (വൈസ് പ്രസിഡണ്ട്), അലവിക്കുട്ടി ഒളവട്ടൂര്‍ സഊദി (ജനറല്‍ സെക്രട്ടറി), സയ്യിദ് ശുഹൈബ് തങ്ങള്‍ അജ്മാന്‍ (വര്‍ക്കിംഗ് സെക്രട്ടറി), അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂര്‍ സലാല, അബ്ദുറഹിമാന്‍ മൗലവി അറക്കല്‍ സഊദി, (സെക്രട്ടറി), ഇസ്ഹാഖ് ഹുദവി തുര്‍ക്കി, സി.കെ അനീസ് പന്നിക്കോട് ജര്‍മ്മനി (ഓര്‍ഗ.സെക്രട്ടറി), എ.വി അബൂബക്കര്‍ അല്‍ ഖാസിമി ഖത്തര്‍ (ട്രഷറര്‍), എന്നിവര്‍ ഭാരവാഹികളും, മുഹമ്മദ് ഹാരിസ് പഴയന്നൂര്‍ (സ്‌പെയിന്‍), ഡോ. മുഹമ്മദ് ജുവൈദ് (സിങ്കപ്പൂര്‍), നൗഷാദ് വൈലത്തൂര്‍, സ്വാലിഹ് അന്‍വര്‍ (മലേഷ്യ), അഹ്മദ് സാലിം മോളൂര്‍ (ബെല്‍ജിയം), മുഹമ്മദ് കോട്ടക്കല്‍ (ജര്‍മനി), ഇബ്‌റാഹീം ഓമശ്ശേരി, സൈദ് ഹാജി മൂന്നിയൂര്‍, ശാഫി ദാരിമി പുല്ലാര, മാഹിന്‍ വിഴിഞ്ഞം (സഊദി അറേബ്യ), ശിയാസ് സുല്‍ത്താന്‍, അലവിക്കുട്ടി ഫൈസി മുതുവല്ലൂര്‍, അബ്ദുല്‍റഊഫ് അഹ്‌സനി, അബ്ദുല്‍റസാഖ് വളാഞ്ചേരി (യു.എ.ഇ), ഇസ്മായില്‍ ഹുദവി (ഖത്തര്‍), ഷാജുദ്ദീന്‍ പത്തനംതിട്ട (ഒമാന്‍), അബ്ദുല്‍വാഹിദ് (ബഹ്‌റൈന്‍), അബ്ദുല്‍ഗഫൂര്‍ ഫൈസി, മുഹമ്മദലി പുതുപ്പറമ്പ് (കുവൈത്ത്) എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളും, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ കോ-ഓഡിനേറ്ററുമായ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്.