എസ്.ഐ.സി. ഊനൈസ കമ്മിറ്റി സമസ്ത കൈത്താങ്ങ് ഫണ്ട് കൈമാറി

ചേളാരി: സമസ്ത കൈത്താങ്ങ് പദ്ധതിയുടെ അഞ്ചാം ഘട്ട ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി സമസ്ത ഇസ്‌ലാമിക് സെന്റര്‍ ഉനൈസ കമ്മിറ്റി സമാഹരിച്ച തുക കോഴിക്കോട് ഖാസിയും എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്ക് എസ്.ഐ.സി. ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ ജലീല്‍ പുത്തൂര്‍ കൈമാറി. എസ്.ഐ.സി. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സി.എസ്. ഖാജാ ഹുസൈന്‍, ഭാരവാഹികളായ മുഹമ്മദ് പോള, സയ്യിദ് സുഹൈല്‍ തങ്ങള്‍ മേലാറ്റൂര്‍, ലത്തീഫ് ചേളാരി, മുഹമ്മദ് കോയ പുളിക്കല്‍, യൂസുഫ് കോണിക്കുഴി തുടങ്ങിയവര്‍ സംബന്ധിച്ചു. എസ്.ഐ.സി. സഊദി നാഷണല്‍ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റു സെന്‍ട്രല്‍ കമ്മിറ്റികള്‍ നേരത്തെ കൈത്താങ്ങ് പദ്ധതിയിലേക്കുള്ള ഫണ്ടുകള്‍ കൈമാറിയിരുന്നു.