പതിനാറ് മദ്‌റസകള്‍ക്കുകൂടി അംഗീകാരം സമസ്ത മദ്‌റസകളുടെ എണ്ണം 10514 ആയി

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി 16 മദ്‌റസകള്‍ക്കുകൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത മദ്‌റസകളുടെ എണ്ണം 10514 ആയി. ഖിള്‌രിയ്യ മദ്‌റസ – ചിശ്ത്തിയ്യ നഗര്‍, പുണച്ച (ദക്ഷിണകന്നഡ), മദ്‌റസത്തു ബാഖിയാത്തു സ്വാലിഹാത്ത് – ചോരക്കുളം, പെരളശ്ശേരി, നജാത്തുല്‍ ഇസ്‌ലാം മദ്‌റസ – അമ്മാനപ്പാറ, പരിയാരം, രിഫാഇയ്യ മദ്‌റസ- ആറളം തോട്ടുകടവ്, ഇരിട്ടി (കണ്ണൂര്‍), ദാറുസ്സലാം മദ്‌റസ – പുന്നക്കുന്ന്, കുളിക്കല്‍, മമ്പാട്, ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ – അരിപ്പുമാട്, കാപ്പില്‍, വണ്ടൂര്‍, മിസ്ബാഹുല്‍ ഹുദാ മദ്‌റസ – വലിയപറമ്പ്, കാട്ടിലങ്ങാടി, താനൂര്‍ (മലപ്പുറം), മദ്‌റസത്തുത്തഖ്‌വ – കരിമ്പുഴ, ഒറ്റപ്പാലം, ഹിദായത്തുല്‍ മുഅ്മിനീന്‍ മദ്‌റസ – വീട്ടാംപാറ, ഒറ്റപ്പാലം, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ – വെറ്റിലപ്പാറ, ചെര്‍പ്പുളശ്ശേരി (പാലക്കാട്), മദ്‌റസത്തുല്‍ ഇലാഹിയ്യ –  കുന്നത്തേരി, ആലുവ, അല്‍മദ്‌റസത്തുന്നൂരിയ്യ –  പെരിങ്ങഴ, കളമശ്ശേരി (എറണാകുളം), ഹിദായത്തുസ്സ്വിബ്‌യാന്‍ അറബി മദ്‌റസ – നതര്‍ശാപള്ളിവാസല്‍, ട്രിച്ചി (തമിഴ്‌നാട്), മദ്‌റസത്തുല്‍ ഈമാന്‍ – ബിദിയ, മിഫ്ത്താഹുല്‍ ഉലൂം മദ്‌റസ – ആദം, മദ്‌റസത്തുറുവാദുല്‍ഗ്വദ് – റുസൈല്‍ (ഒമാന്‍) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
പ്രസിഡണ്ട് പി.കെ മൂസക്കുട്ടി ഹസ്‌റത്ത് അദ്ധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ ബോഡി മെമ്പറും സമസ്ത പ്രവാസി സെല്‍ സംസ്ഥാന ട്രഷററുമായ പാലത്തായ് മൊയ്തു ഹാജിക്കുവേണ്ടിയും മറ്റും സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പി.പി ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ.ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി,ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എസ്.സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.