അസ്മി പ്രീ പ്രൈമറി ടീച്ചര്‍ എജുക്കേഷന്‍ കോഴ്‌സ് ഗ്രാന്റ് ലോഞ്ചിംഗ്

ചേളാരി. അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ്  ( അസ്മി) ഇ സി മേറ്റ്  പ്രീ പ്രൈമറി ടീച്ചര്‍ എജുക്കേഷന്‍ കോഴ്‌സിന്റെ  ഗ്രാന്റ് ലോഞ്ചിംഗ്  ഒക്ടോബര്‍ 2 ന് ഞായര്‍ 3 മണിക്ക് എടക്കുളം ഖിദ്മത്ത് ടീച്ചര്‍ ട്രെയിനിംഗ് സെന്ററില്‍ അസ്മി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നതാണ്. ശിശു വിദ്യാഭ്യാസ മേഖലയെ ഉറച്ച അടിത്തറയില്‍ പടുത്തുയര്‍ത്താന്‍ സമഗ്രവും ക്രിയാത്മകമായ പഠ്യ പദ്ധതിയും പരിശീലനങ്ങളും കൊï് സംപുഷ്ടമായ കോഴ്‌സാണിത്. ലോഞ്ചിംഗ് പരിപാടിയില്‍ അസ്മി വൈസ് ചെയര്‍മാന്‍ കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ പ്രാര്‍ത്ഥന നടത്തും. അസ്മി ജനറല്‍ കണ്‍വീനര്‍ പി കെ  മുഹമ്മദ് ഹാജി അധ്യക്ഷത വഹിക്കും. . സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ പഠന സാമഗ്രികള്‍ വിതരണം ചെയ്യും. സമസ്ത മാനേജര്‍ കെ. മോയീന്‍ കുട്ടി മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും. ഇ സി മേറ്റ് കണ്‍വീനര്‍ നവാസ് ഓമശ്ശേരി പദ്ധതി വിശദീകരീക്കും. സയ്യിദ് അനീസ് ജിഫ്രി തങ്ങള്‍, അബ്ദുറഹീം ചുഴലി, അബ്ദുല്‍ മജീദ് പറവണ്ണ, അഡ്വ. അബ്ദുല്‍ നാസര്‍ കാളമ്പാറ, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മോല്‍മുറി, കെ. എം കുട്ടി എടക്കുളം, കമൂല്‍ ഫൈസി, സി. പി മുഹമ്മദ്, സി പി എ റശീദ്, അസ്മി എ ഡി പി പി മുഹമ്മദ് പ്രസംഗിക്കും.