കോഴിക്കോട്: ചേലക്കാട് മുഹമ്മദ് മുസ്ലിയാരുടെ നിര്യാണം മൂലം ഒഴിവുവന്ന ട്രഷറര്‍ സ്ഥാനത്തേക്ക് കൊയ്യോട് പി.പി ഉമ്മര്‍ മുസ്ലിയാരെയും, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്‍ എന്നിവരുടെ നിര്യാണം മൂലം ഒഴിവുവന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എം.കെ. മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ കോട്ടുമല, എം.പി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ നെല്ലായ എന്നിവരെയും, ജോ.സെക്രട്ടറിയായിരുന്ന പി.പി ഉമര്‍ മുസ്ലിയാര്‍ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടതിലൂടെ ഒഴിവു വന്ന സ്ഥാനത്തേക്ക് മുക്കം കെ. ഉമ്മര്‍ ഫൈസിയെയും, ഒഴിവു വന്ന ഏഴ് െമ്പര്‍മാരുടെ സ്ഥാനത്തേക്കും കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
അസ്ഗറലി ഫൈസി പട്ടിക്കാട്, സി.കെ അബ്ദുറഹിമാന്‍ ഫൈസി അരിപ്ര, സി.കെ സൈദലിക്കുട്ടി ഫൈസി ഓമച്ചുപ്പുഴ (മലപ്പുറം ജില്ല), എന്‍ അബ്ദുല്ല മുസ്ലിയാര്‍ നടമ്മല്‍പൊയില്‍, ഒളവണ്ണ അബൂബക്കര്‍ ദാരിമി കുറ്റിക്കാട്ടൂര്‍ (കോഴിക്കോട് ജില്ല), പി.വി അബ്ദുസ്സലാം ദാരിമി ആലംപാടി (കാസര്‍ഗോഡ് ജില്ല), കെ.എം ഉസ്മാന്‍ ഫൈസി തോടാര്‍ (ദക്ഷിണ കന്നഡ) എന്നിവരാണ് പുതുതായി കേന്ദ്ര മുശാവറയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍.
ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്. കണ്ണൂര്‍ ജില്ലയിലെ കൊയ്യം സ്വദേശിയാണ്. സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റും, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഖുത്വബാഅ് ജനറല്‍ സെക്രട്ടറിയും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജോയിന്റ് സെക്രട്ടറിയുമാണ്. പാപ്പിനിശ്ശേരി ജാമിഅഃ അസ്അദിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പാളും, നിരവധി മഹല്ലുകളുടെ ഖാസിയുമാണ്. പിതാവ് – മര്‍ഹൂം കൊയ്യോട് ടി.എ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍. മാതാവ് – ഖദീജ. ജനനം – 1953 മെയ് 14.
വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ട കെ മോയ്തീന്‍ കുട്ടി മുസ്ലിയാര്‍. മലപ്പുറം ജില്ലയിലെ കോട്ടുമല സ്വദേശിയാണ്. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജ് വൈസ് പ്രിന്‍സിപ്പാളും, സമസ്ത കേന്ദ്ര മുശാവറ സീനിയര്‍ അംഗവും സമസ്ത തിരൂരങ്ങാടി താലൂക്ക് പ്രസിഡന്റുമാണ്. പിതാവ് – മുസ്ലിയാര്‍ കുറുങ്കാട്ടില്‍ കുട്ടിഹസ്സന്‍ ഹാജി, മാതാവ് – ഖദീജുമ്മ പാണക്കാട്. ജനനം – 1944 ആഗസ്റ്റ് 15.
എം.പി. കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍. പാലക്കാട് ജില്ലയിലെ മാരായമംഗലം സ്വദേശിയും നിവലില്‍ സമസ്ത പാലക്കാട് ജില്ലാ പ്രസിഡന്റും എസ്.എം.എഫ് ജില്ലാ പ്രസിഡന്റുമാണ്. പിതാവ് – മോതീരപ്പീടിക്കല്‍ അലവി എന്ന കുഞ്ഞാപ്പു. മാതാവ് – വീരായിമ്മ. ജനനം-1937 ഡിസംബര്‍ 10
ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ. ഉമ്മര്‍ ഫൈസി മുക്കം. കോഴിക്കോട് ജില്ലയിലെ വല്ലത്തായിപാറ സ്വദേശിയാണ്. കാരമൂല ദാറുസ്വലാഹ് അറബിക് കോളേജ് പ്രിന്‍സിപ്പാളും, സമസ്ത കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയും, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് അംഗവും, എസ്.എം.എഫ് സംസ്ഥാന വൈസ് പ്രിസിഡന്റും, കോഴിക്കോട് തര്‍ബിയ്യത്തുല്‍ ഇസ്ലാം സഭയുടെ സെക്രട്ടറിയുമാണ്. പിതാവ് – കീലത്ത് മുഹമ്മദാജി. മാതാവ് – കുഞ്ഞീതുമ്മ. ജനനം – 1948 ജൂണ്‍ 1.
മുശാവറ മെമ്പര്‍മാരായി തെരഞ്ഞെടുക്കപ്പെട്ട കൊടുവായക്കല്‍ അസ്ഗറലി ഫൈസി. മലപ്പുറം ജില്ലയിലെ പട്ടിക്കാട് മുള്യാര്‍കുര്‍ശ്ശി സ്വദേശിയും പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജ് മുദര്‍രിസുമാണ്. 1973ല്‍ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജില്‍ നിന്നും രണ്ടാം റാങ്കോടെ ഫൈസി ബിരുദം നേടി. പിതാവ് – മൊയ്തുട്ടിമാന്‍ ഹാജി. മാതാവ് – ഖദീജ ഉമ്മ. ജനനം – 1947 ആഗസ്റ്റ് 15.
സി.കെ അബ്ദുറഹിമാന്‍ ഫൈസി. മലപ്പുറം ജില്ലയിലെ അരിപ്ര സ്വദേശിയും കേരളത്തിലെ ഏറ്റവും വലിയ പള്ളിദര്‍സുകളിലൊന്നായ ആലത്തൂര്‍പടി മുദര്‍രിസുമാണ്. നിലവില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് അംഗവും സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റി, ജാമിഅഃ നൂരിയ്യഃ അറബിക് കോളേജ്, ദാറുല്‍ ഹുദാ ചെമ്മാട് പരീക്ഷാ ബോര്‍ഡ് എന്നിവയില്‍ അംഗവുമാണ്. 1995ല്‍ ജാമിഅഃ നൂരിയ്യഃ അറബിക് കോളേജില്‍ നിന്നും ഒന്നാം റാങ്കോടെ ഫൈസി ബിരുദം നേടി. പിതാവ് – സി.കെ മൊയ്തീന്‍ കുട്ടി ബാഖവി. മാതാവ് – പെരിമ്പലം ആയിശ ഹജ്ജുമ്മ. ജനനം 1970ല്‍.
സി.കെ സൈതാലിക്കുട്ടി ഫൈസി. മലപ്പുറം ജില്ലയിലെ ഓമച്ചപ്പുഴ സ്വദേശിയും കോറാട് മുദര്‍രിസുമാണ്. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജില്‍ നിന്നും ഫൈസി ബിരുദം നേടിയ ശേഷം വിവിധ സ്ഥലങ്ങളില്‍ മുദര്‍രിസായി സേവനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ 33 വര്‍ഷമായി കോറാട് ജുമുഅത്ത് പള്ളി മുദര്‍രിസാണ്. സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റി അംഗമാണ്. പിതാവ് – ചെറുകര അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍. മാതാവ് – വരിക്കോട്ടില്‍ വിരയ്യക്കുട്ടി.
എന്‍ അബ്ദുല്ല മുസ്ലിയാര്‍. കോഴിക്കോട് ജില്ലയിലെ നടമ്മല്‍പൊയില്‍ സ്വദേശിയാണ്. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജില്‍ നിന്നും ഫൈസി ബിരുദം നേടിയ ശേഷം വിവിധ സ്ഥലങ്ങളില്‍ മുദര്‍രിസായി സേവനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സമസ്ത കോഴിക്കോട് ജില്ലാ ട്രഷററും ജംഇയ്യത്തുല്‍ മുദര്‍രിസീന്‍ ജില്ലാ പ്രസിഡന്റുമാണ്. പിതാവ് – നടമ്മല്‍ ഇമ്പിച്ച്യാലി ഹാജി. മാതാവ് – കനിങ്ങപുറത്ത് ഫാത്തിമ. ജനനം – 1995ല്‍
ഒളവണ്ണ അബൂബക്കര്‍ ദാരിമി. കോഴിക്കോട് ജില്ലയിലെ ഒളവണ്ണ സ്വദേശി. നിരവധി കോളേജുകളില്‍ മുദരിസായി സേവനം അനുഷ്ടിച്ച അദ്ദേഹം ഇപ്പോള്‍ കുറ്റിക്കാട്ടൂര്‍ ജാമിഅഃ യമാനിയ്യഃ അറബിക് കോളേജിന്റെ വൈസ് പ്രിന്‍സിപ്പാളാണ്. 1980ല്‍ നന്തി ദാറുസ്സലാം അറബിക് കോളേജില്‍ നിന്നും സനദ് ലഭിച്ചു. നിലവില്‍ സമസ്ത കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടാണ്. പിതാവ് – ഉണ്ണിക്കോയ മൊല്ല. മാതാവ് – ഖദീജ ബീവി. ജനനം – 01-10-1956
പി.വി അബ്ദുസ്സലാം ദാരിമി. കാസര്‍ഗോഡ് ജില്ലയിലെ ആലംപാടി സ്വദേശിയും ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി പ്രിന്‍സിപ്പാളുമാണ്. സമസ്ത കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി, ദാരിമീസ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. പിതാവ് – ചെങ്കട മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍. മാതാവ് – ബീഫാത്തിമ്മ പയ്യന്നൂര്‍. ജനനം – 04-03-1963
കെ.എം ഉസ്മാന്‍ ഫൈസി തോടാര്‍. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂര്‍ സല്‍മനിവാസിയും ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളേജ് പ്രിന്‍സിപ്പാളുമാണ്. 1985ല്‍ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജില്‍ നിന്നും ഫൈസി ബിരുദം നേടി. സമസ്ത ദക്ഷിണ കന്നഡ ജില്ല വൈസ് പ്രസിഡന്റ്, സമസ്ത കേരള ജംഇയ്യത്തുല്‍ മുദര്‍രിസീന്‍ ട്രഷറര്‍, ജില്ലാ പ്രസിഡന്റ് എന്നീ നലകളിലും പ്രവര്‍ത്തിച്ചുവരുന്നു. പിതാവ് – മുഹമ്മദ്. മാതാവ് – ബീഫാത്തിമ. ജനനം – 08-02-1962
പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് യു.എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍, സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, പി.കെ മൂസക്കുട്ടി ഹസ്രത്ത്, കെ.ടി ഹംസ മുസ്ലിയാര്‍, വി മൂസക്കോയ മുസ്ലിയാര്‍, എം.പി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ നെല്ലായ, കെ ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, എം. മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്‍, കാടേരി മുഹമ്മദ് മുസ്ലിയാര്‍, എം.വി ഇസ്മാഈല്‍ മുസ്ലിയാര്‍, എം.എം അബ്ദുല്ല ഫൈസി എടപ്പലം, ഐ.ബി ഉസ്മാന്‍ ഫൈസി, സി ഹസ്സന്‍ ഫൈസി, എം.പി അബ്ദുസ്സലാം ബാഖവി, ബി.കെ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ ബംബ്രാണ, മാഹിന്‍ മുസ്ലിയാര്‍ തൊട്ടി സംബന്ധിച്ചു.