സമസ്ത പ്രാര്‍ത്ഥന ദിനം ഇന്ന്

ചേളാരി: ഇസമസ്ത പ്രാര്‍ത്ഥന ദിനം ഇന്ന് (30-10-2022). എല്ലാ വര്‍ഷവും റബീഉല്‍ ആഖിര്‍ മാസത്തിലെ ആദ്യ ഞായറാഴ്ച പ്രാര്‍ത്ഥന ദിനമായാചരിക്കാനുള്ള സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ തീരുമാന പ്രകാരമാണ് ഈ വര്‍ഷത്തെ പ്രാര്‍ത്ഥന ദിനം ഇന്ന് ഞായറാഴ്ച നടക്കുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പതിനായിരത്തില്‍പരം മദ്‌റസകളിലും നൂറ് കണക്കിന് അറബിക് കോളേജുകള്‍, അഗതി-അനാഥ മന്ദിരങ്ങള്‍, പള്ളി ദര്‍സുകള്‍, സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ പ്രാര്‍ത്ഥന ദിനം സമുചിതമായി ആചരിക്കും. സംസ്ഥാന തല ഉദ്ഘാടനം ഇന്ന് രാവിലെ 7.30-ന് കുറ്റിക്കാട്ടൂര്‍ ജാമിഅ: യമാനിയ്യ: അറബിക് കോളേജില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിക്കും.
മണ്‍മറഞ്ഞുപോയ മഹത്തുക്കളെയും ഓരോ മഹല്ലിലും സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുകയും അവനടത്തുകയും ചെയ്ത പ്രവര്‍ത്തകരെ അനുസ്മരിച്ചും അവരുടെ പരലോക ഗുണത്തിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തിയും മറ്റു പരിപാടികള്‍ സംഘടിപ്പിച്ചുമാണ് പ്രാര്‍ത്ഥ ദിനം ആചരിക്കുന്നത്. ജില്ല-റെയ്ഞ്ച് മഹല്ല് തലങ്ങളില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, മഹല്ല്, മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍, സ്ഥാപന മേധാവികല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് നടക്കുക.