സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങളില്‍ അടിയുറച്ച് നിലകൊള്ളാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങളില്‍ അടിയുറച്ച് നിലകൊള്ളാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
സമസ്ത ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ചേളാരിയില്‍ സംഘടിപ്പിച്ച സമസ്തയുടെയും പോഷക സംഘടനകളുടെയും സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളുടെ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. സമസ്തയുടെ ആശയാദര്‍ശപ്രകാരം നടത്തുന്ന സ്ഥാപന ഭാരവാഹികളും വിദ്യാര്‍ത്ഥികളും സംഘടനാ പ്രവര്‍ത്തകരും ആദര്‍ശത്തില്‍ നിന്ന് വ്യതിചലിക്കുന്ന നടപടികളില്‍ ഏര്‍പ്പെടാന്‍ പാടില്ലാത്തതാണെന്നും തങ്ങള്‍ പറഞ്ഞു.
ഏകോപന സമിതി കണ്‍വീനര്‍ എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സമസ്തയുടെ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ സംവിധാനങ്ങളും രാജ്യമാകെ വ്യാപിപ്പിക്കാനുള്ള പദ്ധതികള്‍ സമസ്ത കേന്ദ്ര മുശാവറയുടെ അംഗീകാരത്തോടെ നടപ്പാക്കുമെന്ന് സ്വാഗത പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി‌ പ്രൊ. കെ ആലിക്കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷനായി. സച്ചിതരായ മുന്‍ഗാമികള്‍ കാണിച്ച പാതയില്‍ നിന്നുള്ള വ്യതിചലനം നാശത്തിന് വഴിയൊരുക്കുമെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റ് യു.എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍, സെക്രട്ടറി കെ ഉമര്‍ ഫൈസി മുക്കം മുശാവറ അംഗങ്ങളായ കെ.ടി ഹംസ മുസ്ലിയാര്‍, വി മൂസക്കോയ മുസ്ലിയാര്‍, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എം.പി മുസ്തഫല്‍ ഫൈസി, പി.എം അബ്ദുസ്സലാം ബാഖവി, എം.വി ഇസ്മാഈല്‍ മുസ്ലിയാര്‍, അസ്ഗറലി ഫൈസി പട്ടിക്കാട്, കെ.എം ഉസ്മാന്‍ ഫൈസി തോടാര്‍, ഐ.ബി ഉസ്മാന്‍ ഫൈസി, അബൂബക്കര്‍ ദാരിമി ഒളവണ്ണ, എന്‍ അബ്ദുല്ല മുസ്ലിയാര്‍, കോഴിക്കോട് ഖാസിയും എസ്.വൈ.എസ് ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എസ്.എം.എഫ് സംസ്ഥാന ട്രഷറര്‍ സയ്യിദ്  അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് പൂക്കോയ തങ്ങള്‍ അല്‍ഐന്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, അംഗങ്ങളായ എം.സി മായിന്‍ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, എസ് സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക്, പോഷക സംഘടനാ നേതാക്കളായ കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍, യു മുഹമ്മദ് ശാഫി ഹാജി, കെ.എ റഹ്മാന്‍ ഫൈസി, നാസര്‍ ഫൈസി കൂടത്തായി, എ.വി അബൂബക്കര്‍ ഖാസിമി, അലവിക്കുട്ടി ഒളവട്ടൂര്‍, എ.എം പരീദ്, കെ അബ്ദുല്‍ഖാദിര്‍ ഫൈസി, എം.എ ചേളാരി, ആര്‍.വി കുട്ടി ഹസന്‍ ദാരിമി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, സത്താര്‍ പന്തല്ലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട്, സുലൈമാന്‍ ദാരിമി ഏലംകുളം, കെ.ടി കുഞ്ഞിമോന്‍ ഹാജി, സലീം എടക്കര, സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, വി.കെ കുഞ്ഞമ്മദ് ഹാജി ബഹ്റൈന്‍, ഓമാനൂര്‍ അബ്ദുറഹിമാന്‍ മൗലവി, വി.പി മുനീര്‍ ഹുദവി, ഹംസ റഹ്്മാനി കൊണ്ടിപറമ്പ്, ജി.എം സലാഹുദ്ധീന്‍ ഫൈസി വല്പപ്പുഴ, എ.എം ശരീഫ് ദാരിമി, നിസാര്‍ പറമ്പന്‍, ഹസ്സന്‍ ആലംകോട്, പി.കെ ശാഹുല്‍ ഹമീദ് മാസ്റ്റര്‍, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, കെ.ടി കുഞ്ഞാന്‍, കെ.എച്ച് കോട്ടപ്പുഴ, അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി തുടങ്ങിയവര്‍ സംബന്ധിച്ചു.