ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം
പുതുതായി 33 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്ത മദ്റസകളുടെ എണ്ണം 10558 ആയി.
ഇസ്സത്തുല്‍ ഇസ്ലാം മദ്റസ പെരിന്തിരിറ്റി (തൃശൂര്‍), അല്‍മദ്റസത്തുല്‍ ബദരിയ്യ യശ്വന്തപുരം, മദ്റസ അന്‍സാരി മദീന ഭീവണ്ടി താനെ, ലബ്ബൈക് അറബി മദ്റസ വിത്തല്‍ നഗര്‍, ഹാദിയ മോറല്‍ സ്കൂള‍് മദ്റസ ബാഗെഫിര്‍ദോസ് ഭീവണ്ടി, അശ്റഫിയ്യ അറബിക് മദ്റസ കാപ്തലാബ് – സൈത്തുപുര, ഖാദിരിയ്യ ട്രസ്റ്റ് മദ്റസ ഫരീദ് ബാഗ് (മഹരാഷ്ട്ര), ബഹാറുല്‍ ഉലൂം ഖാസിമിയ്യ മദ്റസ ജിങ്ക – രാജേന്ദ്രപൂര്‍, ദുറൂസ്സുഫ്ഫ മോറല്‍സ്കൂള്‍ ചൈത, റഹ്മാനിയ്യ ഖുര്‍ആനിയ്യ മദ്റസ അകാദ്പൂര്‍, തഅ്ലീമുല്‍ ഖുര്‍ആന്‍ മദ്റസ ബൊയ്റാഗച്ചി – രാജേന്ദ്രപൂര്‍, കനകപ്പാറ അബ്ബാസിയ്യ തഅ്ലീമുല്‍ ഖുര്‍ആനിയ്യ മദ്റസ ബേരാചമ്പ, ബി.എഫ്.ഡബ്ല്യു.ക്യു മദ്റസ മാട്ട്യഗച്ച, മര്‍ഗറാം ജുല്‍ഫിക്കരിയ്യ സിദ്ദീഖിയ്യ മോഡല്‍ മദ്റസ – ജലാല്‍പൂര്‍, ആസാദ് ഇസ്ലാമിയ്യ മോഡല്‍ മദ്റസ – കോഞ്ച്പുകൂര്‍, സിദ്ധീഖിയ്യ ഖുര്‍ആനിയ്യ മദ്റസ കുല്യാസിനി – കുമാര്‍ജോളി, അസീസിയ്യ ഖുര്‍ആനിയ്യ മദ്റസ ബെല്‍ഗോറിയ, ഖാരിമിയ്യ ഇസ്ലാമിക് മദ്റസ ബാറാബങ്കറ, തര്‍ബിയ്യത്തുല്‍ ഔലാദ് മദ്റസ തറാനിപ്പൂര്‍, അസീസിയ്യ ഖുര്‍ആനിയ്യ മദ്റസ പിയാറ – സയസ്ത നഗര്‍, ഹനഫിയ്യ മോഡല്‍ മദ്റസ അനന്തപൂര്‍, ആമിന ഇസ്ലാമിക് മോഡല്‍ സ്കൂള്‍ മദ്റസ – കര്‍നാല്‍കോര, അബൂജാഫോറിയ്യ സിദ്ദീഖ് ആമിന മോഡല്‍ മദ്റസ – പുര്‍ബഗുനി, ഹയാത്തുല്‍ ഇസ്ലാം ഐനിയ്യ മദ്റസ – ദക്ഷിണ ബീബിയ്യ, സാദിഗാച്ചി കേരള മോഡല്‍ ഇസ്ലാമിക് സ്കൂള്‍ മദ്റസ, തഅ്ലീമുല്‍ ഖുര്‍ആന്‍ മോഡല്‍ മദ്റസ ജംബരിയ്യ – ഹസനാബാദ്, ദാറുല്‍ ഹുദാ മന്‍സാറെ ഇസ്ലാം മദ്റസ ഗോബിന്ദപൂര്‍, ഗൗസിയ ദാറുല്‍ ഇസ്ലാം മദ്റസ റാണി നഗര്‍, ഇസ്ലാമിയ്യ മദ്റസ കെ.എംപാറ, ഹുദ ഫുര്‍ഖാന മദ്റസ – ഹുദ ഹെറംപൂര്‍, നൂറെ മദീന മക്തബ് മദ്റസ – ഗൗസ്കലികപൂര്‍, ബറകാത്ത് റാസ മദ്റസ നാല്‍ബത്ത (വെസ്റ്റ് ബംഗാള്‍) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
ചേളാരി സമസ്താലയത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി, ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു, പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, കെ ഉമര്‍ ഫൈസി മുക്കം, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍ ഹാജി, എം.പി.എം ശരീഫ് കുരിക്കള്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ് സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക് പ്രസംഗിച്ചു. ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.