സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് ശക്തി പകര്‍ന്ന് ഒറ്റക്കെട്ടായി നിലകൊള്ളും

ചേളാരി: കേരള മുസ്ലിംകളുടെ ആധികാരക മതപണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് ശക്തിപകര്‍ന്ന് ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമസ്തയുടെയും പോഷക സംഘടനകളുടെയും സംസ്ഥാന കൗണ്‍സില്‍മാരുടെ സംഗമം പ്രഖ്യാപിച്ചു. സമസ്തയുടെയും അതിന്റെ നേതാക്കളെയും പ്രത്യക്ഷമായും പരോക്ഷമായും വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയും പൊതുജനമധ്യത്തില്‍ ഇകഴ്ത്തി കാണിക്കുകയും ആശയ വ്യതിയാനം വരുത്തുകയും ചെയ്തവര്‍ക്കെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്രമുശാവറ കൈകൊണ്ട അച്ചടക്ക നടപടി അനിവാര്യസാഹചര്യത്തിലായിരുന്നുവെന്ന് യോഗം വിലയിരുത്തി. തെറ്റ് തിരുത്താന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും തിരുത്തിയില്ലെന്ന് മാത്രമല്ല സമസ്തയുടെ തീരുമാനങ്ങളെ നിരന്തരം ധിക്കരിച്ച് മുന്നോട്ട് പോയ അബ്ദുല്‍ഹക്കീം ഫൈസി ആദൃശ്ശേരിയെ സമസ്തയുടെ എല്ലാ ഘടകങ്ങളില്‍ നിന്നും നീക്കം ചെയ്യാനുള്ള സമസ്ത കേന്ദ്ര മുശാവറയുടെ തീരുമാനം യോഗം സ്വാഗതം ചെയ്തു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ അധ്യക്ഷനായി. സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ത്ഥന നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം പിഎം അബ്ദുസ്സലാം ബാഖവി വിഷയമതവരിപ്പിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ.ടി ഹംസ മുസ്ലിയാര്‍, കെ ഉമര്‍ ഫൈസി മുക്കം, വി. മൂസക്കോയ മുസ്ലിയാര്‍, കെ ഹൈദര്‍ ഫൈസി, എന്‍ അബ്ദുല്ല മുസ്ലിയാര്‍, സി.കെ അബ്ദുറഹിമാന്‍ ഫൈസി അരിപ്ര, പോഷക സംഘടനാ നേതാക്കളായ സയ്യിദ് പൂക്കോയ തങ്ങള്‍ അല്‍ഐന്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞ്ം, എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക്, ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍, സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍, എ.എം പരീദ് എറണാകുളം, കെ.എ റഹ്മാന്‍ ഫൈസി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, കെ.കെ ഇബ്രാഹീം മുസ്ലിയാര്‍, നാസര്‍ ഫൈസി കൂടത്തായി, റശീദ് ഫൈസി വെള്ളായിക്കോട്, എം.എ ചേളാരി, അബ്ദുല്‍ഖാദിര്‍ ഫൈസി കുന്നുംപുറം തുടങ്ങിയവര്‍ സംബന്ധിച്ചു.
സമസ്ത കേന്ദ്ര മുശാവറ അംഗം എം മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട് സ്വാഗതവും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ ന്ദിയും പറഞ്ഞു.