സമസ്ത കൈത്താങ്ങ് പദ്ധതി: ആറാം ഘട്ട ഫണ്ട് സമാഹരണം ഡിസംബര്‍ 30-ന്

ചേളാരി: സമസ്ത കൈത്താങ്ങ് പദ്ധതിയുടെ ആറാം ഘട്ട ഫണ്ട് സമാഹരണം 2022 ഡിസംബര്‍ 30-ന് വെള്ളിയാഴ്ച (1444 ജമാദുല്‍ആഖിര്‍ 6) നടക്കും. മഹല്ല് ശാക്തീകരണം, സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, ഇതര സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ ലക്ഷ്യമാക്കിയാണ് 2015 മുതല്‍ സമസ്ത കൈത്താങ്ങ് പദ്ധതി നടപ്പാക്കിയത്.
ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ആറ് മേഖലകളില്‍ നേതൃസംഗമം നടക്കും.  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും സംസ്ഥാന-ജില്ലാ ഭാരവാഹികള്‍, റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറിമാരുമാണ് പങ്കെടുക്കേണ്ടത്. താഴെ പറയുന്ന ക്രമത്തില്‍ സംഗമങ്ങള്‍ ചേരും.
2022 ഡിസംബര്‍ 12 തിങ്കള്‍ രാവിലെ 11 മണി ചേളാരി മുഅല്ലിം ഓഡിറ്റോറിയം (മലപ്പുറം ഈസ്റ്റ്, വെസ്റ്റ് ജില്ലകള്‍), 13 ചൊവ്വ രാവിലെ 11 മണി കോഴിക്കോട് സമസ്ത ഓഡിറ്റോറിയം (കോഴിക്കോട്, വയനാട്, നീലഗിരി ജില്ലകള്‍), 14 ബുധന്‍ രാവിലെ 11 മണി പാപ്പിനിശ്ശേരി ജാമിഅ: അസ്അദിയ്യ (കണ്ണൂര്‍, കാസര്‍ഗോഡ്, ബാംഗ്ലൂര്‍ ജില്ലകള്‍), 15 വ്യാഴം രാവിലെ 11 മണി ചെര്‍പ്പുളശ്ശേരി സമസ്ത ജില്ലാ കാര്യാലയം (പാലക്കാട്, തൃശൂര്‍ ജില്ലകള്‍), 15 വ്യാഴം ആലപ്പുഴ വലിയകുളം ജുമാമസ്ജിദ് മദ്‌റസ ഓഡിറ്റോറിയം (എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി ജില്ലകള്‍), 17 ന് ശനി മീത്തബെയില്‍ മുഹ്‌യദ്ധീന്‍ മദ്‌റസ (ദക്ഷിണകന്നഡ, ചിക്ക്മംഗളൂര്‍, കൊടക് ജില്ലകള്‍) അതാത് കേന്ദ്രങ്ങളിലെ സംഗമങ്ങളില്‍ ബന്ധപ്പെട്ടവര്‍ സംബന്ധിക്കണമെന്ന് സമസ് കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ പി.പി ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ. മൂസക്കുട്ടി ഹസ്രത്ത്, ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ട്രഷറര്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.