സമസ്ത കൈത്താങ്ങ് പദ്ധതി ഫണ്ട് സമാഹരണത്തിന് വന്‍പ്രതികരണം

ചേളാരി: സമസ്ത കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ഇന്നലെ (30-12-2022) പള്ളികള്‍ കേന്ദ്രീകരിച്ച് നടത്തിയ ഫണ്ട് സമാഹരണത്തിന് വന്‍ പ്രതികരണം. മഹല്ല്, മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍, ഖത്തീബുമാര്‍, മുഅല്ലിംകള്‍ സംഘടന പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഫണ്ട് സമാഹരണം നടന്നത്. മദ്‌റസകള്‍ കേന്ദ്രീകരിച്ച് ജനുവരി 1 ഞായറാഴ്ചയാണ് ഫണ്ട് സമാഹരണം നടക്കുക. മഹല്ല് ശാക്തീകരണം, സാഹിത്യ പ്രചാരണം, കേരളേതര സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ-സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ-റിലീഫ് പ്രവര്‍ത്തനങ്ങള്‍ എന്നിവക്കാണ് കൈത്താങ്ങ് ഫണ്ടില്‍ നിന്നും ധനം വിനിയോഗിക്കുന്നത്.