സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പി.കെ മൂസക്കുട്ടി ഹസ്രത്ത് (പ്രസിഡന്റ്) എം.ടി അബ്ദുല്ല മുസ്ലിയാര്‍ (ജനറല്‍ സെക്രട്ടറി) സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ (ട്രഷറര്‍)

വെളിമുക്ക്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റായി പി.കെ മൂസക്കുട്ടി ഹസ്രത്തിനെയും, ജനറല്‍ സെക്രട്ടറിയായി എം.ടി അബ്ദുല്ല മുസ്ലിയാരെയും, ട്രഷററായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെയും വീണ്ടും തെരഞ്ഞെടുത്തു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ (വൈസ് പ്രസിഡണ്ട്), ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് (സെക്രട്ടറി) എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി കെ.ടി ഹംസ മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എം. മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പി.കെ ഹംസക്കുട്ടി മുസ്ലിയാര്‍ ആദൃശ്ശേരി, എം.സി മായിന്‍ഹാജി, വി മോയിമോന്‍ ഹാജി മുക്കം, ടി.കെ പരീക്കുട്ടി ഹാജി, എം.പി.എം ഹസന്‍ ശരീഫ് കുരിക്കള്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുഞ്ഞി ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക് എന്നിവരെയും തെരഞ്ഞുടത്തു.
വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്റസ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുഗ്രഹപ്രഭാഷണം നടത്തി. പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, എം.കെ മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, കെ.ടി ഹംസ മുസ്ലിയാര്‍, കെ.ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, കെ. ഹൈദര്‍ ഫൈസി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.പി.എം ഹസന്‍ ശരീഫ് കുരിക്കള്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ഫൈസി പുത്തനഴി, ഇസ്മായില്‍ ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, കൊടക് അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ഡോ. യു.വി.കെ മുഹമ്മദ്, ടി.എസ് മൂസ ഹാജി, എം.ടി ഹംസ മാസ്റ്റര്‍, പി.മാമുക്കോയ ഹാജി, സി.എച്ച് മഹ്മൂദ് സഅദി, എം.സുബൈര്‍, യു.മുഹമ്മദ് ഷാഫി ഹാജി, ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമി, കെ.ടി കുഞ്ഞിമോന്‍ ഹാജി, കാടാമ്പുഴ മൂസ ഹാജി, എസ്.കെ ഹംസ ഹാജി, സി.കെ. കെ.മാണിയൂര്‍, അബ്ദുറഹിമാന്‍ കല്ലായി, കെ.ടി കുഞ്ഞാന്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, കെ.അബ്ദുല്‍ഖാദിര്‍ ഫൈസി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, എസ്.വി മുഹമ്മദലി മാസ്റ്റര്‍, സി.കെ അബ്ദുറഹിമാന്‍ ഫൈസി, കെ.പി കോയ, അബ്ദുല്‍റശീദ് ഹാജി പുത്തൂര്‍, വൈ.എം ഉമ്മര്‍ ഫൈസി, ഇ.അലവി ഫൈസി കൊളപ്പറമ്പ്, കെ.സി അബൂബക്കര്‍ ദാരിമി, സത്താര്‍ പന്തല്ലൂര്‍, കെ.എസ് ഇസ്മായില്‍ ഹാജി, ജി.അബൂബക്കര്‍ ഹാജി, ഇ.കെ അബ്ദുല്‍സലാം ഹാജി, കെ.കെ ഇബ്റാഹീം മുസ്ലിയാര്‍, കെ.പി മുഹമ്മദ് ശരീഫ് ഫൈസി, മുഹമ്മദ് റഫീഖ് ഹാജി കൊടാജെ, സയ്യിദ് മുഹ്സിന്‍ കോയ തങ്ങള്‍, ഹസ്സന്‍ ആലംകോട്, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സലീം എടക്കര, ഇബ്റാഹീം ഫൈസി പേരാല്‍, മാണിയൂര്‍ അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ഇസ്മായില്‍ ഹാജി എടച്ചേരി ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.