എട്ട് മദ്റസകള്‍ക്കു കൂടി അംഗീകാരം സമസ്ത മദ്റസകളുടെ എണ്ണം 10,596 ആയി

skimvb logo

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം
പുതുതായി  എട്ട് മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്ത മദ്റസകളുടെ എണ്ണം 10596 ആയി.
തര്‍ബിയത്തുല്‍ ഇസ്ലാം മദ്റസ, കളപ്പാറ (കാസര്‍ഗോഡ്), ദാറുസ്സലാം അല്‍ബിര്‍റ് മദ്റസ നന്തി (കോഴിക്കോട്), ഹിദായത്തുസ്സിബ്യാന്‍ മദ്റസ പുല്ലുപറമ്പ്, എടപ്പറ്റ (മലപ്പുറം), അല്‍മദ്റസത്തുല്‍ ഇസ്ലാമിയ്യ കല്ലിടുമ്പ്, നെല്ലായ (പാലക്കാട്), അല്‍ മദ്റസത്തുറഹ്മാനിയ്യ ചേരന്‍ നഗര്‍ – കോയമ്പത്തൂര്‍, മദ്റസത്തുന്നൂര്‍ അണ്ണാനഗര്‍ – ആനമല, നൂറുസ്സലാം മസ്ജിദ് മദ്റസ എന്‍.എസ്. ഗാര്‍ഡന്‍ – ഗാന്ധി നഗര്‍ (തമിഴ്നാട്), ബദ്രിയ്യ ബ്രാഞ്ച് മദ്റസ നമുനഗര്‍ – ഒഗ്റ ബ്രാഞ്ച് (അന്തമാന്‍) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
2023 മാര്‍ച്ച് 4,5,6 തിയ്യതികളില്‍ ഇന്ത്യയിലും 10,11 തിയ്യതികളില്‍ വിദേശ രാജ്യങ്ങളിലും, 4ന് നടക്കുന്ന സിബിഎസിഇ പൊതുപരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം 12ന് പ്രസ്തുത കുട്ടികള്‍ക്ക് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ചും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പൊതുപരീക്ഷയുടെ ക്രമീകരണങ്ങള്‍ വിലയിരുത്തി.
പട്ടിക്കാട് എം.ഇ.എ എഞ്ചിനീയറിംഗ് കോളേജില്‍ ചേര്‍ന്ന യോഗത്തില്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, പി.കെ ഹംസക്കുട്ടി മുസ്ലിയാര്‍ ആദൃശ്ശേരി, എം.സി മായിന്‍ ഹാജി, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞുഹാജി മാന്നാര്‍, എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക്, എസ് സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.