സമസ്ത പൊതുപരീക്ഷ ആരംഭിച്ചു

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന പൊതുപരീക്ഷ ആരംഭിച്ചു. സമസ്തയുടെ 10,596 അംഗീകൃത മദ്‌റസകളിലെ 2,68,876 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷത്തെ പൊതുപരീക്ഷ എഴുതുന്നത്. 7582 സെന്ററുകള്‍ ഇതിന് വേണ്ടി ക്രമീകരിച്ചിരുന്നു. 166 സൂപ്രണ്ടുമാരെയും 11,250 സൂപ്രവൈസര്‍മാരെയും പരീക്ഷ ഡ്യൂട്ടിക്ക് വേണ്ടി നിയമിച്ചിട്ടുണ്ട്. കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ആസാം, ബീഹാര്‍, പോണ്ടിച്ചേരി, ബംഗാള്‍, ത്സാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ക്ക് പുറമെ അന്തമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലും ഇന്ത്യക്ക് പുറത്ത് സഊദി അറേബ്യ, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍, മലേഷ്യ എന്നിവിടങ്ങളിലുമാണ് സമസ്തയുടെ അംഗീകൃത മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ മാര്‍ച്ച് 10, 11 തിയ്യതികളിലാണ് പൊതുപരീക്ഷ. ഇന്നലെ (04-03-2023) എസ്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.സി പൊതുപരീക്ഷയിലും പങ്കെടുക്കേണ്ടി വന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതത് മദ്‌റസ സെന്ററുകളില്‍ വെച്ച് 12-ന് ഞായറാഴ്ച സ്‌പെഷ്യല്‍ പരീക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 6, 7 തിയ്യതികളില്‍ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പില്‍ വെച്ച് ഉത്തര പേപ്പര്‍ പരിശോധന നടത്തി ഏപ്രില്‍ 8-ന് ഫലം പ്രസിദ്ധീകരിക്കും.