സമസ്ത വിശദീകരണ സംഗമം ഇന്ന് (15-03-2023)

ചേളാരി: സമകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ കൈകൊണ്ട തീരുമാനങ്ങളും അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ തുടങ്ങുന്ന സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി വിശദീകരിക്കുന്നതിനുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നടത്തുന്ന വിശദീകരണ സംഗമം ഇന്ന് (15-03-2023) രാവിലെ 10 മണിക്ക് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. കോഴിക്കോട് ഖാസിയും സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷനാകും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സമസ്ത ട്രഷറര്‍ പി.പി ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട് മുഖ്യപ്രഭാഷണം നടത്തും. സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ എം.പി മുസ്തഫല്‍ ഫൈസി, എസ്.എം.എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര്‍ വിഷയാവതരണം നടത്തും. എസ്.വി മുഹമ്മദലി മാസ്റ്റര്‍ സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി വിശദീകരിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങള്‍, പോഷക സംഘടന നേതാക്കള്‍, മറ്റു പ്രമുഖര്‍ സംബന്ധിക്കും. സംഘാടക സമിതി ചെയര്‍മാന്‍ കെ.ഹൈദര്‍ ഫൈസി സ്വാഗതവും സമസ്ത മലപ്പുറം ജില്ല സെക്രട്ടറി ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി നന്ദിയും പറയും.