സഹചാരി ഫണ്ട് ശേഖരണം വിജയിപ്പിക്കുക – സമസ്ത

കോഴിക്കോട് : എസ്.കെ.എസ്.എഫ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആതുര സേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിലേക്കുള്ള ഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. പതിനേഴ് വര്‍ഷകാലമായി പതിനായിരക്കണക്കിന് രോഗികള്‍ക്ക് ധനസഹായം നല്‍കാനും പ്രധാന ഹോസ്പിറ്റലുകള്‍ കേന്ദ്രീകരിച്ച് സഹചാരി സെന്റര്‍ സേവനങ്ങളും മരുന്ന് വിതരണവും നടത്താന്‍ സഹചാരിയിലൂടെ കഴിഞ്ഞിട്ടുണ്ട്.
നിര്‍ധന രോഗികളെ സഹായിക്കുന്ന ഈ പദ്ധതിയിലേക്ക്  മാര്‍ച്ച് 24 (വെള്ളിയാഴ്ച) നടക്കുന്ന ഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ മഹല്ല് ഭാരവാഹികളും ഖാസി, ഖത്വീബുമാരും സംഘടന പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് ഇരുവരും അഭ്യര്‍ത്ഥിച്ചു.