അൺ എയ്ഡഡ് സ്കൂളുകളെ തകർക്കുന്ന നികുതി ഭാരം പിൻവലിക്കുക. അസ്മി

ചേളാരി.  സർക്കാർ സഹായം സ്വീകരിക്കാതെ  പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അൺ എയ്ഡഡ് സ്കൂളുകളെ തകർക്കും വിധം   പുതിയ നികുതി ഭാരം ചുമത്തിയ സർക്കാർ നടപടിയിൽ അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് (അസ്മി) എക്സിക്യൂട്ടീവ് കൗൺസിൽ  പ്രതിഷേധം രേഖപ്പെടുത്തി
മിതമായ ഫീസ് നിരക്കിൽ  മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി സർക്കാർ അനുമതിയോടെ സമൂഹത്തിൽ സ്തുത്യർഹമായ സേവനം നടത്തിക്കൊണ്ടിരിക്കുന്ന അൺഎയ്ഡഡ് സ്കൂളുകളെ നികുതി ഒഴിവാക്കിയും നിയമങ്ങൾ ലളിതമാക്കിയും സഹായിക്കേണ്ടതിന് പകരം ഭാരിച്ച നികുതി ചുമത്തിയും പുതിയ നിയമക്കുരുക്കുകൾ സൃഷ്ടിച്ചും ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഒരു ജനാധിപത്യ സർക്കാരിന് യോജിച്ചതല്ലെന്ന്  യോഗം വിലയിരുത്തി.   സർക്കാർ തീരുമാനം പിൻവലിക്കുന്നില്ലെങ്കിൽ സമാന മനസ്ക്കരെ ഉൾപ്പെടുത്തി  സമരം പരിപാടികൾ ആസൂത്രണം ചെയ്യാൻ തീരുമാനിച്ചു. യോഗത്തിൽ അസ്മി വൈസ് ചെയർമാൻ ഡോ. എൻ. എ. എം അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ മോയിൻകുട്ടി മാസ്റ്റർ ഉൽഘാടനം ചെയ്തു. കൊടക് അബ്ദു റഹിമാൻ മുസ്‌ലിയാർ,  കെ.കെ.എസ്.തങ്ങൾ വെട്ടിച്ചിറ,  പി കെ മുഹമ്മദ് ഹാജി, അബ്ദു റഹീം ചുഴലി,  അഡ്വ. നാസർ കാളമ്പാറ, മജീദ് പറവണ്ണ, എ ഡി മുഹമ്മദ് പി പി, ഒ.കെ.എം.കുട്ടി ഉമരി ചർച്ചയിൽ പങ്കെടുത്തു.