മരവട്ടം (ഗ്രെയ്‌സ് വാലി): സമസ്ത പുതുതായി രൂപം നല്‍കിയ ദേശീയ വിദ്യാഭ്യാസ പദ്ധതി കാലഘട്ടത്തോട് സംവദിക്കുന്നതാണെന്നും ഈ സംവിധാനത്തിന് കീഴില്‍ മക്കളെ ചേര്‍ത്ത ഒരാള്‍ക്കും ഖേദിക്കേണ്ടി വരില്ലെന്നും സമസ്ത നാഷണല്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ അംഗം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എസ്.എന്‍.ഇ.സി. യുടെ കീഴില്‍ ഈ അദ്ധ്യയന വര്‍ഷം മുതല്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകള്‍ തുടങ്ങുന്നതിന് അഫ്‌ലിയേഷന് അപേക്ഷിച്ച സ്ഥാപനങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ മരവട്ടം ഗ്രെയ്‌സ് വാലി സന്ദര്‍ശിച്ച ശേഷം ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ദേശീയ തലത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ദേശീയ വിദ്യാഭ്യാസ പദ്ധതിക്ക് സമസ്ത രൂപം നല്‍കിയത്. ആദ്യഘട്ടത്തില്‍ തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു. ഗ്രെയ്‌സ് വാലി ചെയര്‍മാന്‍ സയ്യിദ് പൂക്കോയ തങ്ങള്‍ അല്‍ഐന്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ മെമ്പര്‍ ഡോ. സി.കെ. അബ്ദുറഹിമാന്‍ ഫൈസി, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ഗ്രെയ്‌സ് വാലി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ ഹാജി, എസ്.കെ.എം.എം.എ. വര്‍ക്കിംഗ് സെക്രട്ടറി കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ വര്‍ക്കിംഗ് സെക്രട്ടറി ഹംസ റഹ്‌മാനി കൊണ്ടിപ്പറമ്പ്, കാടാമ്പുഴ മൂസ ഹാജി, ടി.കെ. അലി മാസ്റ്റര്‍ കാവനൂര്‍, റാഫി പെരുമുക്ക് സംസാരിച്ചു.
പാലക്കാട് ജില്ലയിലെ മാരായമംഗലം ഖാസി മുഹമ്മദ് മുസ്‌ലിയാര്‍ സ്മാരക അറബിക് കോളേജ് പരിശോധനക്കു ശേഷം നടന്ന യോഗം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ട് എം.പി. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ നെല്ലായ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ പി.കെ. ഹംസകുട്ടി മുസ്‌ലിയാര്‍ ആദൃശ്ശേരി, സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ഹംസ റഹ്‌മാനി കൊണ്ടിപറമ്പ്, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, മരക്കാര്‍ മാരായമംഗംലം, ടി.കെ. അലി മാസ്റ്റര്‍ സംസാരിച്ചു. തുടര്‍ന്ന് പാലക്കാട് ജില്ലിയിലെ വിവിധ സ്ഥാപനങ്ങള്‍ പരിശോധന നടത്തി.