
മലപ്പുറം :ഈ അധ്യയന വർഷം മുതൽ ആരംഭിക്കുന്ന സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി വൻവിജയമാക്കാൻ പാണക്കാട് ഹാദിയ സെന്ററിൽ ചേർന്ന സമസ്ത കേരള മദ്രസ്സ മാനേജ് മെന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം അഭ്യർത്ഥിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ ആരംഭിക്കുന്ന ഇ ലേണിംഗ് മദ്രസ്സ സംവിധാനം പരമാവധി ഉപയോഗപ്പെടുത്താനും യോഗം അഭ്യർത്ഥിച്ചു.
എസ്. കെ. എം. എം. എ വർക്കിങ് പ്രസിഡണ്ട് കെ. എം. അബ്ദുള്ള മാസ്റ്റർ കോട്ടപ്പുറം അധ്യക്ഷനായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം. എസ്. തങ്ങൾ കാസർഗോഡ് പ്രാർത്ഥന നടത്തി. സംസ്ഥാന കൗൺസിൽ ക്യാമ്പ് മെയ് 17 ന് മലപ്പുറത്ത് വെച്ച് നടത്താൻ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി കെ. എം. കുട്ടി എടക്കുളം കർമ്മ പദ്ധതി അവതരിപ്പിച്ചു. ചർച്ചയിൽ ജില്ലകളെ പ്രതിനിധീകരിച്ച് റഫീഖ് ഹാജി കൊടാജെ (ദക്ഷിണ കന്നട ), റഷീദ് ബെളിഞ്ചിയം (കാസർഗോഡ് ), അഷ്‌റഫ് ബാങ്കാളി മോഹല്ല (കണ്ണൂർ ), അബ്ബാസ് ഫൈസി (വയനാട് ), കെ. പി. കോയ (കോഴിക്കോട്), എൻ. ടി. സി. മജീദ് (മലപ്പുറം ഈസ്റ്റ് ), ഒ. സി. ഹനീഫ (മലപ്പുറം വെസ്റ്റ് ), എം. റിയാസലി (പാലക്കാട് ), ഷഹീർ ദേശംമംഗലം (തൃശൂർ ), സിയാദ് ചെമ്പിരിക്ക (എറണാകുളം ), ശരീഫ് കുട്ടി ഹാജി (കോട്ടയം ) ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന ഭാരവാഹികളായ കെ. പി. പി തങ്ങൾ, ഇബ്നു ആദം കണ്ണൂർ, അഡ്വ. നാസർ കാളമ്പാറ, ഷാഹുൽ ഹമീദ് മേൽമുറി, ഒ. എം. ശരീഫ് ദാരിമി, കെ. എച്ച്. കോട്ടപ്പുഴ, ഉസ്മാൻ ഫൈസി ഇന്ത്യന്നൂർ, എം. പി. അലവിഫൈസി, അബ്ദുൽ ഖാദർ ഫൈസി പള്ളങ്കോട്, എ. വി. ചേക്കു ഹാജി, എഞ്ചിനീയർ മാമുക്കോയ ഹാജി, കാടാമ്പുഴ മൂസ ഹാജി,കൊടക് അബ്ദുറഹിമാൻ മുസ്ലിയാർ, കെ. ടി. ഹുസൈൻ കുട്ടി മൗലവി,സയ്യിദ് ഹൈദ്റൂസ് കോയ തങ്ങൾ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇ. മൊയ്‌തീൻ ഫൈസി പുത്തനഴി സ്വാഗതവും വർക്കിങ് സെക്രട്ടറി കെ. കെ. എസ്. തങ്ങൾ വെട്ടിച്ചിറ നന്ദിയും പറഞ്ഞു.